1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഭ്യസ്തവിദ്യരായ സ്ത്രീകളുള്ള സംസ്ഥാനം?
കേരളം
2. സെൻസസ് ഏത് ലിസ്റ്റിൽപ്പെടുന്നതാണ്?
യൂണിയൻ ലിസ്റ്റിൽ
3. കസ്റ്റംസ് ദിനം എന്നാണ്?
ജനുവരി 26
4. പോരാ പോരാ നാളിൽ നാളിൽ ... എന്നു തുടങ്ങുന്ന ദേശസനേഹ കവിത രചിച്ചതാരാണ്?
വള്ളത്തോൾ
5. ഈസ്റ്റേൺ ജനറൽ കമാന്റ് എവിടെയാണ്?
വിശാഖപട്ടണം
6. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ മലയാളി?
സർദാർ കെ.എം. പണിക്കർ
7. ഇന്ത്യയിൽ യഥാർത്ഥ അധികാരങ്ങൾ നിക്ഷിപ്തമായിരിക്കുന്നത് ആരിലാണ്?
പ്രധാനമന്ത്രിയിൽ
8. പാറപ്പുറം ആരുടെ തൂലികാനാമമാണ്?
കെ.ഇ. മത്തായി
9. കേരളത്തിലെ ഏറ്റവും വലിയ ഡാം ഏത് ?
മലമ്പുഴ
10. ഹോമർ ആരായിരുന്നു?
സുപ്രസിദ്ധ ഗ്രീക്ക് കവി
11. ലോകത്തിലെ ഏറ്റവും പുരാതന സാഹിത്യപരമായ ഗ്രന്ഥമേത്?
ഋഗ്വേദം
12. മലയാള അക്ഷരമാലയിലെ വ്യഞ്ജനാക്ഷരങ്ങളുടെ എണ്ണം എത്ര?
36
13. ഒരു പ്രാവശ്യം ഭൗതികത്തിനും മറ്റൊരിക്കൽ രസതന്ത്രത്തിനും നൊബേൽ സമ്മാനം നേടിയ വനിത?
മാഡംക്യൂറി
14. റേഡിയോ ആക്ടിവിറ്റിയുടെ യൂണിറ്റ്?
ക്യൂറി
15. നിയന്ത്രണം ചെയ്ത ന്യൂക്ലിയർ ഫിഷൻമൂലം ആണവോർജ്ജം നിർമ്മിക്കാൻ ഉപയോഗിക്കുന്ന സംവിധാനം?
ന്യൂക്ലിയർ റിയാക്ടർ
16. തുടർച്ചയായി നടക്കുന്ന ന്യൂക്ലിയർ ഫിഷൻ പ്രവർത്തനം?
ചെയിൻ റിയാക്ഷൻ
17. ഭാരം കൂടിയ ആറ്റത്തിലെ ന്യൂക്ലിയസിന്റെ വിഭജനവും ഊർജ്ജം സ്വതന്ത്രമാക്കലുമാണ്?
ന്യൂക്ലിയർ ഫിഷൻ
18. ദൂരെയുള്ള വസ്തുക്കളെ അടുത്തു കാണുന്നതിനുള്ള ഉപകരണം?
ടെലിസ്‌കോപ്പ്
19. സൂക്ഷ്മവസ്തുക്കളെ വലുതായി കാണിക്കുന്ന ഉപകരണം?
മൈക്രോസകോപ്പ്
20. അന്തർവാഹിനിയിലിരുന്ന് ജലോപരിതലത്തിലുള്ള കാഴ്ച കാണുന്നതിനുള്ള ഉപകരണം?
പെരിസകോപ്പ്