കുവൈറ്റ് സാരഥി കുവൈറ്റ് ഗുരു ദർശന വേദിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിനാൽ വിരചിതമായ ദാർശനിക കൃതിയായ ആത്മോപദേശശതകത്തിന്റെ പ്രചരണാർദ്ധം മംഗഫ് ഉദയ പണിക്കർ നഗറിൽ വെച്ച് നവംബർ 16)ീ തീയതി വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിമുതൽ തുടങ്ങിയ പരുപാടിയിൽ ആത്മോപദേശശതകം ഒന്ന് മുതൽ ഇരുപത്തിയഞ്ചു വരെയുള്ള മന്ത്രങ്ങളുടെ ആലാപന മത്സരത്തിൽ ഏഴു പ്രാദേശിക ടീമുകളിൽ നിന്ന് ആയി 82 അംഗങ്ങൾ മത്സരത്തിൽ പങ്കെടുത്തു ഒന്നിനൊന്നു മികച്ച രീതിയിൽ ഓരോ ഗ്രൂപ്പും അവതരിപ്പിച്ച ആലാപനത്തിൽ റിഗ്ഗയ് ,ഫഹാഹീൽ , ഹസ്സാവി പ്രാദേശിക സമിതികൾ യഥാക്രമം വിജയികളായി.
പ്രസ്തുത പരുപാടിയിൽ സാരഥി ഉപാധ്യക്ഷനും, ആത്മോപദേശ ശതകത്തിന്റെ കുവൈറ്റിലെ പ്രചാരകനുമായ വിനോദ് കുമാർ വാരണപള്ളിയുമായി ആത്മോപദേശ ശതകത്തെ പറ്റിയുള്ള സംവാദവും സംഘടിപ്പിച്ചു.ഈ പരുപാടികൾക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ച ആർ ഉണ്ണികൃഷണന് സ്‌നേഹോപകരവും നൽകി ആദരിച്ചു. ഗുരുദർശന വേദി ചീഫ് കോഓർഡിനേറ്റർ ജെ. അജയകുമാർ അധ്യക്ഷനായിരുന്ന യോഗത്തിൽ സാരഥി പ്രസിഡന്റ് സുഗുണൻ കെ. വി ഉത്ഘാടനം ചെയ്തു യോഗത്തിനു പ്രോഗ്രാം കൺവീനർ ബിനു എം. കെ സ്വാഗതവും അനിത് കുമാർ ബി നന്ദിയും രേഖപ്പെടുത്തി സാരഥി രക്ഷാധിക്കാരി സരേഷ് കൊച്ചേത് ജനറൽ സെക്രട്ടറി അജി കെ ആർ , സാരഥി ട്രസ്റ്റ് ചെയർമാൻ സരേഷ് കെ വൈസ് ചെയർമാൻ സജീവ് നാരായണൻ ഉപദേശക സമിതി അംഗം സരേഷ് വെള്ളാപ്പള്ളി, വനിതാവേദി അധ്യക്ഷ രാധാ ഗോപിനാഥ് ഏരിയ കോഓർഡിനേറ്റർ റനീഷ് ബാബു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു .