news-headlines

1. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടിയ്ക്ക് വിശദീകരണം നല്‍കി പി.കെ. ശശി എം.എല്‍.എ. പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന എന്ത് അച്ചടക്ക നടപടിയും സ്വീകരിക്കാന്‍ തയ്യാര്‍. പാര്‍ട്ടി തന്റെ ജീവന്റെ ഭാഗം എന്നും എം.എല്‍.എ. പരാതിയിന്മേല്‍ ശശി നല്‍കിയ വി്ശദീകരണം കൂടി ചര്‍ച്ച ചെയ്ത ശേഷം ആയിരിക്കും സംസ്ഥാന സമിതി നടപടി പ്രഖ്യാപിക്കുക

2. അതേസമയം, ശശിക്ക് എതിരായ നടപടി സംബന്ധിച്ച് അന്വേഷണ കമ്മിഷന്‍ അംഗങ്ങള്‍ക്ക് ഇടയിലും ഭിന്നത. പരാതി പാലക്കാട്ടെ വിഭാഗീയതയുടെ ഭാഗമെന്ന എ.കെ. ബാലന്റെ വിശദീകരണം തള്ളി പി.കെ. ശ്രീമതി. എന്നാല്‍ ഭിന്നാഭിപ്രായം റിപ്പോര്‍ട്ടില്‍ ഇല്ലെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഇരുവരും ഏകകണ്ഠമായി എന്നും വിവരം

3. പരാതി പുറത്തു വന്നതിലെ ഗൂഢാലോചന ആരോപിച്ച് പി.കെ. ശശി നല്‍കിയ പരാതിയിലും നടപടി ഉണ്ടായേക്കും. വനിതാ നേതാവിന്റെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് അന്വേഷണ കമ്മിഷന്റെ അന്തിമ റിപ്പോര്‍ട്ട്. എന്നാല്‍ എം.എല്‍.എ ആയതിനാല്‍ നേതാവിന് എതിരായ നടപടി തരംതാഴ്ത്തലില്‍ ഒതുങ്ങാന്‍ ആണ് സാധ്യത. ലൈംഗിക പീഡന പരാതി എന്നത് മോശമായി പെരുമാറി എന്നാക്കി മാറ്റിയതായും വിവരം പുറത്തു വരുന്നുണ്ട്

4. കണ്ണൂരില്‍ എസ്.പി ഓഫീസ് മാര്‍ച്ചിനിടെ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആണ് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 14ന് വീണ്ടും ഹാജരാകണം എന്ന് കോടതി നിര്‍ദ്ദേശം.

5. സന്നിധാനത്ത് സത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം റാന്നി കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം ലഭിച്ചാല്‍ സുരേന്ദ്രനെ തിരിച്ച് കൊട്ടാരക്കര ജയിലിലെത്തിക്കാനാണ് പൊലീസ് നീക്കം. അതേസമയം സുരേന്ദ്രന്‍ ഇന്ന് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും

6. തന്നെ പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യത്തില്‍ ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യവും ജാമ്യാപേക്ഷയ്‌ക്കൊപ്പം കോടതി പരിഗണിക്കും. തനിക്കു നേരെ പൊലീസ് നടത്തുന്നത് അടിയന്തരാവസ്ഥ കാലത്ത് പോലും ഇല്ലാത്ത തരത്തിലുള്ള മനുഷ്യാവകാശ ലംഘനം എന്ന് കെ. സുരേന്ദ്രന്‍. തന്നെ കൂടൂതല്‍ കള്ള കേസുകളില്‍ കുടുക്കാന്‍ ആണ് പൊലീസിന്റെ ശ്രമം. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെടണം എന്നും കെ. സുരേന്ദ്രന്‍

7. ജെ.ഡി.എസിലെ കത്തുന്ന അതൃപ്തിയ്ക്കിടെ മന്ത്രി മാത്യു ടി തോമസ് രാജിവച്ചു. രാവിലെ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. ചിറ്റൂര്‍ എം.എല്‍.എ കെ. കൃഷ്ണന്‍കുട്ടി പകരം മന്ത്രി ആകും. സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കും. താന്‍ മന്ത്രിസ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി പിളരുന്ന സാഹചര്യം ഇല്ലെന്ന് മാത്യു. ടി തോമസ്. ഉപാധികള്‍ ഒന്നും ഇല്ലാതെ ആണ് രാജി എന്നും പ്രതികരണം

8. സംസ്ഥാന അധ്യക്ഷ സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടന്നതായി അറിയില്ല. പദവിയ്ക്കായി താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. പാര്‍ട്ടിയ്ക്ക് ബുദ്ധിമുട്ടേറിയ സമയത്ത് ആറ് വര്‍ഷം സംസ്ഥാന അധ്യക്ഷ പദവി അലങ്കരിച്ചിട്ടുണ്ട്. അതിനാല്‍ ആ പദവിയോട് ഭ്രമം ഇല്ലെന്നും ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തോട് സഹകരിച്ച് മുന്നോട്ടു പോകും എന്നും മാത്യു ടി. അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ജെ.ഡി.എസില്‍ കലഹം എന്ന വാര്‍ത്ത പുറത്തുവന്ന പശ്ചാത്തലത്തില്‍ ആണ് നേതാവിന്റെ പ്രതികരണം

9. ശബരിമല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ സമയ പരിധി ഇന്ന് അവസാനിക്കും. സന്നിധാനത്ത് നാമജപ പ്രതിഷേധവും തുടരുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞ തുടരാനാണ് സാധ്യത. ഇന്നലെ രാത്രിയും പ്രതിഷേധമുണ്ടായി. ഇന്ന് രാത്രി 12 മണി വരെയാണ് നിരോധനാജ്ഞയുടെ സമയപരിധി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശരണ പ്രതിഷേധം തുടരുകയാണ്. ഇന്നലെയും പ്രതിഷേധം ഉണ്ടായെങ്കിലും, പൊലീസ് നിര്‍ദ്ദേശം പാലിച്ചായതിനാല്‍ അറസ്റ്റുണ്ടായില്ല