deer-meat

കോട്ടയം: വനംവകുപ്പിന്റെ കണ്ണ് വെട്ടിച്ച് പലതവണ മാനിറച്ചി വിളമ്പിയ ഹോട്ടൽ ഉടമ ഒടുവിൽ കുടുങ്ങി. ഹോട്ടൽ ആന്റ് റിസോർട്ട് അസോസിയേഷന്റെ മുൻ പ്രസിഡന്റും ഹോട്ടൽ ഉടമയുമായ പൊട്ടംകുളം ദിലീപിനെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാളുടെ റിസോർട്ടിൽ നിന്ന് നാല് കിലോ മാനറിച്ചിയും കണ്ടെടുത്തിട്ടുണ്ട്. ഇടുക്കി ലക്ഷ്മിയിലെ ഇയാളുടെ റിസോർട്ടിൽ വന്യമൃഗങ്ങളുടെ ഇറച്ചി സന്ദർശകരുടെ സൽക്കാരങ്ങളിൽ വിളമ്പുന്നതായി ഫോറസ്റ്റ് അധിക്യതർക്ക് വിവരം ലഭിച്ചിരുന്നു.

തുടർന്ന് പരിശോധനകൾ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് റിസോർട്ടിൽ നിന്ന് മാനിറച്ചി കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മൂന്നാറിലെ മുന്തിയ ഹോട്ടലുകളിലും ഇത്തരത്തിൽ വന്യമൃഗങ്ങളുടെ ഇറച്ചി സന്ദർശകർക്ക് നൽകുന്നുണ്ട്. ഇത്തരം റിസോർട്ടുകളിൽ ഇയാൾ തന്നെയാണ് ഇറച്ചി എത്തിച്ചിരുന്നതെന്നാണ് വനപാലകർക്ക് ലഭിച്ചിരിക്കുന്ന വിവരം.