കാഴ്ചയിൽ ചെറുതെങ്കിലും ഗുണത്തിൽ ഒട്ടും ചെറുതല്ല ചുവന്നുതുടുത്ത ഈ ചെറിയ പഴം. ധാതുക്കൾ, ജീവകങ്ങൾ, നാരുകൾ എന്നിവയടങ്ങിയതാണ് ചെറി. ആന്റി ഓക്സിഡന്റുകളായ ആന്തോസയാനിൻ, സയനിഡിൻ എന്നിവയടങ്ങിയതിനാൽ വീക്കത്തെ പ്രതിരോധിക്കാൻ സാധിക്കും. പോളിഫിനോൾ അധികമുള്ളതിനാൽ ചെറിയുടെ പഴച്ചാറിന് രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ കഴിയും. സുഗമമായ ഉറക്കത്തിനും ചെറിയുടെ പഴച്ചാറ് നല്ലതാണ്. ഇൻസോമ്നിയ നിയന്ത്രിക്കാനും ഇതിന് കഴിയും. കലോറി കുറവായതിനാൽ ചെറി കഴിച്ചാൽ അമിതഭാരം എന്ന പേടി വേണ്ട. ജീവകം സി ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കും. മുഖത്തുണ്ടാവുന്ന കറുത്ത കുത്തുകളെ മാറ്റാൻ ചെറിക്ക് കഴിയും. ജീവകം ബി യും സി യും മുടികൊഴിച്ചലിനെ തടയാൻ സഹായിക്കും. ചെറി പഴത്തിന് ക്ഷാരസ്വഭാവമായതിനാൽ ദഹനക്കുറവ്, അസിഡിറ്റി എന്നിവയെ പ്രതിരോധിക്കും. ചുവന്ന രക്താണുക്കളുടെ വർദ്ധനക്ക് സഹായകമായതിനാൽ ശരീരത്തിൽ രക്തചക്രമണം നല്ല രീതിയിൽ നടക്കാനും അതുവഴി ഊർജം പ്രദാനം ചെയ്യാനും ചെറിക്ക് കഴിയുന്നു.