money

ന്യൂ​ഡ​ൽ​ഹി​:​ ​വി​ദേ​ശ​ത്തു​നി​ന്ന് ​തി​രി​കെ​യെ​ത്തി​യ​ ​ക​ള്ള​പ്പ​ണ​ത്തി​ന്റെ​ ​ക​ണ​ക്ക് ​ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​വീ​ണ്ടും​ ​വ്യ​ക്‌ത​മാ​ക്കി.​ ​ക​ള്ള​പ്പ​ണ​ത്തി​ന്റെ​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ 15​ ​ദി​വ​സ​ത്തി​ന​കം​ ​ന​ൽ​ക​ണ​മെ​ന്ന​ ​കേ​ന്ദ്ര​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ന്റെ​ ​നി​ർ​ദ്ദേ​ശം​ ​നി​ല​നി​ൽ​ക്ക​വേ​യാ​ണ് ​പി.​എം.​ഒ​ ​നി​ല​പാ​ട് ​ആ​വ​ർ​ത്തി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തെ​ ​ബാ​ധി​ക്കു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​രേ​ഖ​ക​ൾ​ ​കൈ​മാ​റേ​ണ്ട​തി​ല്ലെ​ന്ന​ ​വി​വ​രാ​വ​കാ​ശ​ ​നി​യ​മ​ത്തി​ലെ​ ​വ്യ​വ​സ്ഥ​ ​ഉ​ദ്ധ​രി​ച്ചാ​ണ് ​ന​ട​പ​ടി.​ ​ഇ​ന്ത്യ​ൻ​ ​ഫോ​റ​സ്റ്റ് ​സ​ർ​വീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നും​ ​വി​വ​രാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​നു​മാ​യ​ ​സ​ഞ്ജീ​വ് ​ച​തു​ർ​വേ​ദി​യാ​ണ് ​ക​ള്ള​പ്പ​ണ​ത്തി​ന്റെ​ ​വി​വ​ര​ങ്ങ​ൾ​ ​തേ​ടി​യ​ത്.​

2014​ ​ജൂ​ൺ​ ​ഒ​ന്നു​മു​ത​ൽ​ ​ഇ​തു​വ​രെ​ ​സ​ർ​ക്കാ​ർ​ ​വി​ദേ​ശ​ത്തു​നി​ന്ന് ​ഇ​ന്ത്യ​യി​ലേ​ക്ക് ​കൊ​ണ്ടു​വ​ന്ന​ ​ക​ള്ള​പ്പ​ണ​ത്തി​ന്റെ​ ​ക​ണ​ക്ക് ​അ​റി​യ​ണ​മെ​ന്നാ​യി​രു​ന്നു​ ​ആ​വ​ശ്യം. വി​വ​രാ​വാ​കാ​ശ​ ​നി​യ​മ​ത്തി​ന്റെ​ ​പ​രി​ധി​യി​ൽ​ ​വ​രു​ന്ന​ത​ല്ല​ ​അ​പേ​ക്ഷ​യെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ആ​ദ്യ​വ​ട്ടം​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ഒാ​ഫീ​സ് ​അ​പേ​ക്ഷ​ ​ത​ള്ളി.​ ​തു​ട​ർ​ന്നാ​ണ്,​ ​ച​തു​ർ​വേ​ദി​ ​കേ​ന്ദ്ര​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​നെ​ ​സ​മീ​പി​ച്ച​ത്.​ ​ക​ള്ള​പ്പ​ണം​ ​സം​ബ​ന്ധി​ച്ച​ ​മു​ഴു​വ​ൻ​ ​വി​വ​ര​ങ്ങ​ളും​ 15​ ​ദി​വ​സ​ത്തി​ന​കം​ ​സ​ഞ്ജീ​വി​ന് ​ന​ൽ​ക​ണ​മെ​ന്ന് ​ഒ​ക്ടോ​ബ​ർ​ 16​-​ന് ​മു​ഖ്യ​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​നി​ർ​ദേ​ശി​ച്ചു.​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​ക​ള്ള​പ്പ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​അ​ന്വേ​ഷ​ണം​ ​തു​ട​രു​ക​യാ​ണെ​ന്നും​ ​ഈ​ ​അ​വ​സ​ര​ത്തി​ൽ​ ​വി​വ​രം​ ​ത​രു​ന്ന​ത് ​അ​ന്വേ​ഷ​ണ​ത്തെ​ ​ബാ​ധി​ക്കു​മെ​ന്നും​ ​പി.​എം.​ഒ​ ​ച​തു​ർ​വേ​ദി​ക്കു​ള്ള​ ​മ​റു​പ​ടി​യി​ൽ​ ​വ്യ​ക്ത​മാ​ക്കി.