പ്രമേഹബാധിതർക്ക് ഗുണകരമായ ഭക്ഷണമാണ് ഓട്സ് . ഓട്സിലുള്ള സോല്യൂബിൾ ഫൈബറായ ബീറ്റാഗ്ളൂക്കൻ ഭക്ഷണശേഷം ഗൂക്കോസ് രക്തത്തിൽ കലരുന്നത് സാവധാനത്തിലാക്കും. എന്നാൽ ഓട്‌സ് കഴിച്ച് പ്രമേഹം കൂടിയതായി ചിലർ പരാതിപ്പെടാറുണ്ട്. കാരണം ഇതാണ്, ഓട്സ് പരമാവധി അഞ്ച് മിനിട്ട് മാത്രമേ വേവിക്കാവൂ. കൂടുതൽ വേവുമ്പോൾ ഗൈസീമിക്സ് ഇൻഡക്സ് ഉയരും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.
തിളച്ച വെളളത്തിലേക്ക് ഓട്സ് ഇട്ട് അധികം വെന്ത് നാരുകൾ നഷ്ടമാകും മുമ്പ് പാത്രത്തിലേക്കു പകരുന്നതാണ് ആരോഗ്യകരമായ രീതി . പാലിൽ ഓട്സ് കലർത്തി പാകം ചെയ്യരുത്. ചൂടുവെളളത്തിൽ പാകം ചെയ്‌ത ഓട്‌സിലേക്ക് അൽപ്പം പാലൊഴിച്ച് ഉപയോഗിക്കാം. ഓട്സ് കുറുക്കുമ്പോൾ പച്ചക്കറികൾ ചേർക്കുന്നത് മികച്ച ഫലം നൽകും.
കുറുക്കി കഴിക്കുന്നതിനെക്കാൾ ഓട്സ് ഉപ്പുമാവ്, ഓട്സ് ദോശ, ഇഡ്ഡലി തുടങ്ങിയവ തയാറാക്കി കഴിക്കുന്നതാണ് ആരോഗ്യകരം. ഓട്സ് വിഭവങ്ങളിൽ ഉലുവപ്പൊടി, സോയാമാവ് എന്നിവ ചേർക്കുന്നത് പോഷകാംശം വർദ്ധിപ്പിക്കും.