ഭോപ്പാൽ: സോണിയാ ഗാന്ധിയെ ഇറ്റലിയിൽ നിന്നുള്ള ‘മാഫിയ’യുമായി ബന്ധപ്പെടുത്തുന്ന തരത്തിൽ വിവാദപരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇൻഡോറിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ‘ഇറ്റലിയിൽ നിന്ന് സ്ത്രീധനമായി കോൺഗ്രസ് മാഫിയയെയാണ് ഇറക്കുമതി ചെയ്തത്’ എന്ന പരാമർശം ആദിത്യനാഥ് നടത്തിയത്.
യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ ജന്മദേശമാണ് ഇറ്റലി. സോണിയയെ മാത്രമല്ല, രാഹുലിനെയും ആദിത്യനാഥ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ‘ഇന്ത്യ ആയുധശേഷി വർധിപ്പിച്ചതിൽ കോൺഗ്രസുകാർ അസ്വസ്ഥരാണ്. രാഹുൽ എന്താ പറയുന്നതെന്ന് വല്ല പിടിയുമുണ്ടോ? ആദിത്യനാഥ് പരിഹസിച്ചു.