വെല്ലിംഗ്ടൺ: ന്യൂസിലാൻഡിലെ സ്റ്റീവർട്ട് ദ്വീപിലെ കടപ്പുറത്ത് 145 തിമിംഗലങ്ങൾ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു. ശനിയാഴ്ച രാത്രിയോടെയാണ് തിമിംഗലങ്ങൾ അപ്രതീക്ഷിതമായി കടപ്പുറത്തേയ്ക്ക് ഒഴുകിയെത്തിയത്. ഈ അസാധാരണ സംഭവമറിഞ്ഞ് കടൽത്തീരത്തുള്ളവർ ഒാടിക്കൂടി. അപ്പോഴേയ്ക്കും തിമിംഗലങ്ങളിൽ ഏറിയ പങ്കും ചത്തിരുന്നു. ബാക്കിയുള്ളവയെ തിരികെ കടലിലേയ്ക്ക് തള്ളി വിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
തിമിംഗലങ്ങൾ കടലിൽ സഞ്ചരിക്കുന്നത് പ്രത്യേക രീതിയിലാണ്. ഒരു തലവന് പിന്നാലെയാണ് മറ്റ് തിമിംഗലങ്ങൾ സാധാരണഗതിയിൽ സഞ്ചരിക്കാറ്. സഞ്ചാരത്തിന് നേതൃത്വം നൽകുന്ന തിമിംഗലത്തിന് വഴി തെറ്റിയതിനാലാവാം ഇത്രത്തോളം തിമിംഗലങ്ങൾ കൂട്ടത്തോടെ കരയിലെത്താൻ കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം.