missing

കോട്ടയം: പിതാവിനെ വിളിച്ചുകൊണ്ടു വരാൻ അദ്ധ്യാപകർ ആവശ്യപ്പെട്ടതിനെ തുടർന്ന് നാടുവിട്ട കുട്ടികൾ പൊങ്ങിയത് ഗോവയിൽ. കഴിഞ്ഞ നാടുവിട്ട കുട്ടികളാണ് ഗോവയിലുണ്ടെന്ന സൂചന പൊലീസിനു ലഭിച്ചത്. ഇതേ തുടർന്ന് കറുകച്ചാൽ പൊലീസ് സംഘം അവിടെ എത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ലെന്നാണ് അറിയുന്നത്. ക്ലാസ് കട്ട് ചെയ്‌തതിനു പിതാവിനെ വിളിച്ചു കൊണ്ടു വരാൻ അദ്ധ്യാപകർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കുട്ടികൾ നാടുവിട്ടത്. കുട്ടികൾ മുംബയിലേയ്‌ക്കു പോകുന്നതായാണ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം അവിടെയ്ക്കുള്ള ട്രെയിനുകളിൽ അന്വേഷണം നടത്തിയത്. കുട്ടികൾ തൃശൂർ വരെ എത്തിയതായി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിനു ശേഷം കുട്ടികളെപ്പറ്റി യാതൊരു വിവരവുമുണ്ടായിരുന്നില്ല. ഇന്നലെ വൈകുന്നേരത്തോടെ കുട്ടികൾ ഗോവയിലുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചു. ഇതോടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഗോവയിലേയ്‌ക്ക് തിരിക്കുകയായിരുന്നു.