അയോധ്യ: അയോധ്യയിൽ രാമക്ഷേത്ര നിർമാണം തുടങ്ങുന്ന തീയതി അടുത്തവർഷം പ്രഖ്യാപിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി). 2019ൽ പ്രയാഗ്രാജിൽ നടക്കുന്ന കുംഭമേളയിൽവച്ച് തീയതി പ്രഖ്യാപനമുണ്ടാകുമെന്ന് നിർമോഹി അഖാഡയിലെ രാംജി ദാസ് ആണ് വ്യക്തമാക്കിയത്.
രാമക്ഷേത്ര നിർമാണത്തിന് സമ്മർദം ചെലുത്താൻ വി.എച്ച്.പി അയോധ്യയിൽ നടത്തുന്ന ധർമസഭയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമേ ഇക്കാര്യത്തിൽ വേണ്ടതുള്ളൂവെന്നും എല്ലാവരും അതുവരെ ക്ഷമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജനുവരി 15നാണ് കുംഭമേള ആരംഭിക്കുന്നത്. രാമക്ഷേത്രനിർമ്മാണത്തിനായി സന്യാസിമാർ പ്രതിജ്ഞയെടുത്തു.