water

പുറന്തള്ളപ്പെടുന്ന മൂത്രത്തിന്റെ അളവിനനുസരിച്ചാണ് കുടിക്കേണ്ട വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുന്നത്.
അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകരൂപേണയുള്ള എല്ലാ പദാർത്ഥങ്ങളെയും വെള്ളമായി പരിഗണിക്കണം.
ഇപ്രകാരം കറി, ചായ, ഓട്സ് ഇവയെല്ലാം വെള്ളത്തിന്റെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ്. വെള്ളത്തിന്റെ അളവ് ഡോക്ടറുടെ നിർദ്ദേശപ്രകാരം ക്രമപ്പെടുത്തുക.

ഡയാലിസിസ്

ഡയാലിസിസിന് വിധേയനാകുന്ന വ്യക്തിക്ക് പ്രോട്ടീന്റെ ആവശ്യകത വളരെ കൂടുതലാണ്. ഓരോ ഡയാലിസിസിനിടയിലും 10 മുതൽ 12 ഗ്രാം വരെ അമിനോ ആസിഡുകൾ നഷ്ടമാകുന്നു.
ഇപ്രകാരം നഷ്ടമാകുന്ന പ്രോട്ടീൻ തിരികെ ശരീരത്തിലെത്താത്തപക്ഷം അത് രോഗിയുടെ ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. ഹീമോഡയാലിസിസ് ചെയ്യുന്ന വ്യക്തിക്ക് 1.2 ഗ്രാം പ്രോട്ടീൻ, പെരിട്ടോണിയൽ ഡയാലിസിസിന് വിധേയനാകുന്ന വ്യക്തിക്ക് 1.5 ഗ്രാം പ്രോട്ടീൻ എന്ന തോതിൽ ഓരോ കിലോഗ്രാം ശരീരഭാരത്തിന് അനുസരിച്ച് ദിവസേന നൽകേണ്ടതാണ്.

വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ

ഇത്തരം വ്യക്തിക്ക് കൊഴുപ്പും ഉപ്പും കുറഞ്ഞ പോഷകങ്ങളെല്ലാം കൃത്യമായ അളവിലും അനുപാതത്തിലും അടങ്ങിയ സമീകൃതാഹാരം കഴിക്കാവുന്നതാണ്. അതുവഴി
1. ശരീരഭാരം നിലനിറുത്തുക
2. രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം ഇവ നിയന്ത്രിക്കുക
3. എല്ലിന്റെ സാന്ദ്രത നിലനിറുത്തുക
4.ആഹാരശുചിത്വം പാലിക്കുക.

ശബിന.ബി
നെഫ്രോ ഡയറ്റീഷൻ
അബോട്ട് ന്യൂട്രീഷൻ
ഇന്ത്യ