lulu-football
കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സഹൽ അബ്ദുൽ സമദ്, കെസിറോൺ കിസിട്ടോ, മുഹമ്മദ് റാകിബ്, മ ലയാളി ഫുട്‌ബാൾ കമന്റേറ്റർ ആയ ഷൈജു ദാമോദരൻ, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ലുലു മീഡിയ കോ ഓഡിനേറ്റർ സ്വരാജ് എൻ. ബി, ലുലു സേഫ്റ്റി ആൻഡ് സെക്യൂരിറ്റി മാനേജർ സുകുമാരൻ, ലുലു ഓപ്പറേഷൻ മാനേജർ സജീഷ് ചന്ദ്രൻ എന്നിവർ ചേർന്ന് ലുലു ഫുട് ബാൾ ചാലഞ്ച് 2018 ട്രോഫി അനാച്ഛാദനം ചെയ്യുന്നു.

കൊച്ചി: രണ്ടാമത് ലുലു ഫുട്‌ബാൾ ചാലഞ്ച് ടൂർണമെന്റിന് ആവേശകരമായ തുടക്കം. ലുലുമാളിൽ നടക്കുന്ന ടൂർണമെന്റ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സഹൽ അബ്ദുൽ സമദ്, കെസിറോൺ കിസിട്ടോ, മുഹമ്മദ് റാകിബ്, മലയാളി ഫുട്‌ബോൾ കമന്റേറ്റർ ആയ ഷൈജു ദാമോദരൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന 4 എ സൈഡ് ഫുട്‌ബാൾ ടൂർണമെന്റിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 32 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഫുട്‌ബാളിനെ പ്രോത്സാഹിപ്പിക്കുകയും അമച്വർ ഫുട്‌ബാളർമാർക്ക് അവസരമൊരുക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ടൂർണമെന്റിനെ ഔദ്യോഗികമായി പ്രൊമോട്ട് ചെയ്യുന്നത് കേരള ബ്ലാസ്റ്റേഴ്‌സാണ്. ലക്ഷദ്വീപ്, മലപ്പുറം, കോഴിക്കോട്, ഇടുക്കി, കോട്ടയം, ഗ്രാൻഡ് ഹയാത്, അബാസോഫ്, ചെറായി തുടങ്ങിയ കേരള ടീമുകളാണ് ചലഞ്ചിന്റെ പ്രധാന ആകർഷണം. ലുലു മാളിൽ രാവിലെ 9 മുതൽ രാത്രി 10 വരെയാണ് മത്സരങ്ങൾ. ജേതാക്കൾക്ക് 50,000 രൂപയും അത്ര തന്നെ മതിപ്പുള്ള സമ്മാനവും ലഭിക്കും. റണ്ണർ അപ്പ് ടീമിന് 25,000 രൂപയും 25,000 രൂപയുടെ സമ്മാനവുമുണ്ട്. സമ്മാനങ്ങൾ സ്‌പോൺസർ ചെയ്യുന്നത് അഡിഡാസ് ആണ്.