1. പി.കെ. ശശിയെ സസ്‌പെൻഡ് ചെയ്ത പാർട്ടി നടപടിയിൽ പാലക്കാട് ജില്ലാ നേതൃത്വത്തിന് അതൃപ്തി. ശശിക്ക് എതിരെ കടുത്ത നടപടി വേണ്ടെന്ന് പാർട്ടി ജില്ലാ സെക്റട്ടറി സംസ്ഥാന സമിതിയിൽ ആവശ്യപ്പെട്ടു. അതേസമയം, ശശിക്ക് എതിരായ പാർട്ടി നടപടി കേന്ദ്റ നേതൃത്വത്തിന്റെ കൂടി അറിവോടെ എന്ന് വിവരം. സ്ത്റീ വിരുദ്ധ നടപടി എടുത്തു എന്ന പരാതി ഉണ്ടാകരുത് എന്ന് സംസ്ഥാന ഘടകത്തിൽ യെച്ചൂരി നിർദ്ദേശം നൽകിയിരുന്നു. ഡിവൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക ആരോപണ പരാതിയിൽ പി.കെ. ശശിയെ ആറ് മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്
2. പാർട്ടി നേതാവിനോട് യോചിക്കാത്ത തരത്തിൽ ആയിരുന്നു പി.കെ. ശശി പെരുമാറിയത് എന്ന് സി.പി.എം വിശദീകരണം. ഇക്കാര്യം ബോധ്യപ്പെട്ടെന്നും നേതാക്കൾ. എം.എൽ.എയുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതരമായ വീഴ്ച എന്ന് പി.കെ ശ്റീമതി. പാർട്ടിക്ക് ലഭിച്ചത് ഗുരുതര സ്വഭാവമുള്ള പരാതി. വിഭാഗീയത പാർട്ടി പരിശോധിച്ചിട്ടില്ല. ശശി ഉന്നയിച്ച ആരോപണങ്ങളും അന്വേഷിച്ചിട്ടില്ല. മാതൃകാപരമായ നടപടി ആണ് പാർട്ടി സ്വീകരിച്ചതെന്നും പ്റതികരണം.
3. പാർട്ടി നടപടിയിൽ തൃപ്തിയെന്ന് പരാതിക്കാരി. പരസ്യ പ്റതികരണങ്ങൾക്കില്ലെന്നും പരാതിക്കാരി പറഞ്ഞു. വനിതാ നേതാവിന്റെ പരാതിയിൽ പി.കെ. ശശിയുടെ വിശദീകരണം കേട്ട ശേഷമാണ് സി.പി.എം നടപടി. എന്നാൽ നിയമസഭാഗത്വം ഉള്ളതിനാൽ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ആകില്ല. പാർട്ടി നിർദ്ദേശിക്കുന്ന എന്ത് അച്ചടക്ക നടപടിയും സ്വീകരിക്കാൻ തയ്യാർ എന്നും പാർട്ടി തന്റെ ജീവന്റെ ഭാഗം എന്നും ആയിരുന്നു പി.കെ ശശി നേതൃത്വത്തിന് നൽകിയ വിശദീകരണം.
4. ശബരിമല യുവതീ പ്റവേശനവുമായി ബന്ധപ്പെട്ട് സുപ്റീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുന്നതിൽ വ്യക്തത തേടി സർക്കാർ സുപ്റീംകോടതിയിലേക്ക്. വിധി നടപ്പാക്കുന്നതിൽ വിവിധ സംഘടനകൾ സൃഷ്ടിക്കുന്ന തടസങ്ങളും പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന ബുദ്ധിമുട്ടുകളും സർക്കാർ കോടതിയെ അറിയിക്കും. സംസ്ഥാന ചീഫ് സെക്റട്ടറി ആകും വിധിയിൽ വ്യക്തത തേടി കോടതിയെ സമീപിക്കുക.
5. പൊലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ജാതിയുടെയും മതത്തിന്റേയും പേരിൽ ഉദ്യോഗസ്ഥർ ജോലിചെയ്യുന്നത് തടസപ്പെടുത്തുകയും ചെയ്യുന്നതായുള്ള ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസും ഐ.പി.എസ് അസോസിയേഷനും സുപ്റീംകോടതിയെ സമീപിക്കും എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന വിവരം. എന്നാൽ ഇക്കാര്യത്തിലെ നിയമ പ്റശ്നങ്ങൾ കണക്കിലെടുത്ത് പൊലീസ് നേരിട്ട് സുപ്റീംകോടതിയെ സമീപിക്കേണ്ടതില്ല എന്ന് തീരുമാനിക്കുക ആയിരുന്നു
6. ശബരിമല കലാപത്തിന്റെ ഒന്നാംപ്റതി മുഖ്യമന്ത്റി എന്ന് എ.കെ. ആന്റണി. ബി.ജെ.പിയ്ക്ക് ശബരിമലയിൽ കലാപം ഉണ്ടാക്കാൻ അവസരം നൽകിയത് മുഖ്യമന്ത്റി ആണ്. മുഖ്യമന്ത്റിക്ക് വിവേകവും പക്വതയും ഉണ്ടായിരുന്നു എങ്കിൽ ബി.ജെ.പിക്ക് ഇങ്ങനെ അവസരം നൽകില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു
7. സ്‌കൂൾ വിദ്യാർത്ഥികളുടെ പഠന ഭാരം കുറയ്ക്കാൻ മാർഗ നിർദ്ദേശവുമായി കേന്ദ്റ സർക്കാർ. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് ഇനി മുതൽ ഭാഷയും കണക്കും മാത്റം പഠിപ്പിച്ചാൽ മതിയെന്നാണ് നിർദ്ദേശം. സ്‌കൂൾ ബാഗിന്റെ ഭാരവും നിജപ്പെടുത്തി. ഈ ക്ലാസുകളിലെ കുട്ടികൾക്ക് ഹോം വർക്ക് നൽകുന്നതനും വിലക്കുണ്ട്. മൂന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ ഭാഷയും കണക്കും പരിസ്ഥിതി പഠനവും മാത്റം മതിയെന്നും നിർദ്ദേശമുണ്ട്
8. മധ്യപ്റദേശ്, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്റചാരണം ഇന്ന് അവസാനിക്കും. രാഹുൽ ഗാന്ധിയുടെയും നരേന്ദ്റ മോദിയുടെയും പ്റചാരണ റാലികളോടെ ആണ് മധ്യപ്റദേശിലെ പ്റചരണം അവസാനിക്കുന്നത്. ബി.ജെ.പിയും കോൺഗ്റസും നേർക്കുനേർ പോരാട്ടം നടത്തുന്ന മധ്യപ്റദേശിൽ ഇരുപാർട്ടികൾക്കും നിർണായകമാണ്. ബുധനാഴ്ചയാണ് ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത്
9. പ്റധാനമന്ത്റി നരേന്ദ്റമോദിക്ക് എതിരെ കോൺഗ്റസ് നേതാക്കൾ മോശം പദപ്റയോഗങ്ങൾ നടത്തിയതിനെ വിമർശിച്ച് അധ്യക്ഷൻ രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് പ്റചാരണത്തിൽ തെറ്റായ പദ പ്റയോഗങ്ങൾ നടത്തരുത്. സ്‌നേഹത്തോടെയും സംയമനത്തോടെയും ആയിരിക്കണം തിരഞ്ഞെടുപ്പ് പോരാട്ടം നടത്തേണ്ടത് എന്നും രാഹുൽ ഗാന്ധി രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു
10. രാമക്ഷേത്റത്തിനായി ശിവസേനാ മേധാവി ഉദ്ധവ് താക്കറെ നടത്തുന്ന പ്റവർത്തനങ്ങൾ അഭിനന്ദനാർഹം എന്ന് കേന്ദ്റമന്ത്റി ഉമാഭാരതി. എസ്.പി, ബി.എസ്.പി, അകാലിദൾ, ഉവൈസി, അസംഖാൻ എന്നിവർ കൂടി രാമക്ഷേത്റത്തിനായി രംഗത്ത് ഇറങ്ങണം. രാമമന്ദിരം ബി.ജെ.പിയുടെ മാത്റം കുത്തക അല്ലെന്നും അവർ വ്യക്തമാക്കി
11. സാമൂഹ്യ പ്റവർത്തകനായ കൽബുർഗി കൊല്ലപ്പെട്ട കേസിൽ കർണാടക സർക്കാരിന് സുപ്റീംകോടതിയുടെ രൂക്ഷ വിമർശനം. കൊലപാതക കേസിൽ കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് കോടതി വിമർശിച്ചു. രണ്ടാഴ്ചക്കകം അന്വേഷണ പുരോഗതി റിപ്പോർട്ട് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൽബുർഗിയുടെ ഭാര്യ ഉമാദേവിയാണ് സമഗ്റ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്