akshay-kumar

ഇന്ത്യൻ സിനിമാ ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 2.0. സൂപ്പർതാരം രജനിയുടെ ചിട്ടിയെ ഇരുകൈയും നീട്ടി സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരാധകർ തുടങ്ങി കഴിഞ്ഞു. എന്നാൽ ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറുകൾ നൽകുന്ന സൂചനയനുസരിച്ച് പ്രതിനായക വേഷത്തിലെത്തി ഞെട്ടിക്കാനൊരുങ്ങുന്നത് ബോളിവുഡ് സൂപ്പർ താരം അക്ഷയ്‌കുമാറാണ്.

അക്ഷയ് കുമാറിന്റെ മെയ്‌ക്കോവറും ഭീകര രൂപവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ചിത്രത്തിൽ അക്ഷയ് ചെയ്‌ത വേഷം അവതരിപ്പിക്കേണ്ടയിരുന്നത് ഹോളിവുഡ് ആക്ഷൻ ഹീറോ അർനോൾഡ് ഷ്വാർസ്‌‌നേഗർ ആയിരുന്നെന്നത്രേ. ചിത്രത്തിന്റെ സംവിധായകനായ ശങ്കർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

robot

'ഞങ്ങൾ അർനോൾഡിനെ വില്ലൻ റോളിൽ കാസ്റ്റ് ചെയ്യാം എന്ന് തീരുമാനിക്കുകയും ഡേറ്റ് തീരുമാനിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇതേ സമയം അദ്ദേഹത്തിന് മറ്റൊരു ഹോളിവുഡ് സിനിമ ചെയ്യേണ്ട സാഹചര്യം വന്നതിനാൽ അക്ഷയ് കുമാറിനെ സമീപിക്കുകയായിരുന്നു. എല്ലാവരും ഈ വേഷം ചെയ്യാൻ അക്ഷയ് കുമാറിനെ നിർദ്ദേശിച്ചിരുന്നു. അദ്ദേഹത്തോട് കഥ പറഞ്ഞപ്പോൾ മറ്റൊന്നും പറയാതെ സമ്മതം മൂളുകയായിരുന്നു-' ശങ്കർ പറഞ്ഞു.

akshay-kumar

ഏകദേശം 450 തിയേറ്ററുകളിൽ ത്രിഡിയിലും 2ഡിയിലും ചിത്രം പ്രദർശനത്തിനെത്തും. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളിൽ ചിത്രം റിലീസിനെത്തും.തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ആദ്യദിനം തന്നെ തിയേറ്ററുകളിലെത്തും. ഇന്ത്യൻ റിലീസിന് ശേഷമാകും വിദേശ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുക.