ചലച്ചിത്ര നിർമ്മാണ,വിതരണ മടക്കമുള്ള വിവിധ രംഗങ്ങളിൽ വ്യക്തി മുദ്രപതിപ്പിച്ച ഗോകുലം ഗോപാലൻ അഭിനയത്തിലേക്ക്.സുഭാഷ് ചന്ദ്രബോസി ന്റെ കഥ പറയുന്ന ' നേതാജി 'എന്ന ചിത്രത്തിൽ സുഭാഷ് ചന്ദ്രബോസിന്റെ വേഷത്തിലാണ് ആദ്യമായി അഭിനേതാവായി വെള്ളിത്തിരയിലെത്തുന്നത് . സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.
ഒട്ടേറെ പ്രത്യേകതകൾ ഉൾകൊണ്ട സിനിമയായിരിക്കും 'നേതാജി' എന്ന് അണിയറ പ്രവർത്തകർ അവകാശപെടുന്നു. 'വിശ്വഗുരു' വിലൂടെ ഏറ്റവും വേഗത്തിൽ സിനിമ പൂർത്തികരിച്ച് റിലീസ് ചെയ്‌ത് ഗിന്നസ് റെക്കാർഡ് നേടിയ വിജീഷ് മണിയാണ് നേതാജി കഥയെഴുതി സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യൻ സിനിമയിലെ മികച്ച ടെക്‌നീഷ്യൻ മാരാണ് ഈ സിനിമയ്‌ക്ക് പിന്നിൽ അണിനിരക്കുന്നത്.