sabarimala

പമ്പ: ശബരിമലയിൽ അപ്പം ഉത്പാദനം നിർത്തിവച്ചു. അരവണ ഉത്പാദനം അഞ്ചിലൊന്നായി കുറച്ചു. തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതാണ് ഇതിന് കാരണം. ദിവസം 48000 ടിൻ അരവണയാണ് ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ ഉണ്ടാക്കുന്നത് 9600 ടിൻ മാത്രമാണ്. അപ്പം ഉത്പാദനം നിർത്തിവച്ചതോടെ അപ്പം വിഭാഗത്തിലെ ജീവനക്കാർക്ക് ജോലിയില്ല. ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

എന്നാൽ, വിൽപന കുറയുമ്പോൾ മുമ്പും ഉൽപ്പാദനം നിർത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ഇന്ന് 11 മണിവരെ 25000 ആളുകൾ ശബരിമലയിൽ ദർശനത്തിനായി എത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സികളിലെ കണക്കു വച്ചാണിത്. ഇന്ന് മാത്രം ശബരിമലയിൽ കെ.എസ്.ആർ.ടി.സി 427 സർവീസുകൾ നടത്തി.