തിരുവനന്തപുരം: ശബരിമല സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പുതിയ പട്ടിക തയ്യാറായി. സന്നിധാനം മുതൽ മരക്കൂട്ടം വരെയുള്ള സുരക്ഷാ മേൽനോട്ട ചുമതല ഐ.ജി ദിനേന്ദ്ര കശ്യപിനായിരിക്കും. ഐ.ജി വിജയ് സാക്കറെയ്ക്ക് പകരമായിരിക്കും ഇത്. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ചുമതല ഐ.ജി അശോക് യാദവിനായിരിക്കും. നേരത്തെ സുരക്ഷ ചുമതലയുണ്ടായിരുന്ന ഐ.ജി മനോജ് എബ്രാമിന് പകരമാണിത്. പുതിയ സുരക്ഷ ക്രമീകരണങ്ങൾ ഈ മാസം 30 മുതൽ ആരംഭിക്കും.
ഐ.ജിമാർക്കൊപ്പം എസ്.പിമാർക്കും മാറ്റമുണ്ട്. സന്നിധാനത്ത് നിന്ന് എസ്.പി പ്രതീഷ് കുമാറിന് പകരം കറുപ്പ സ്വാമിയും പമ്പയിൽ ഹരിശങ്കറിന് പകരം കാളിരാജ് മഹേഷ് കുമാർ, നിലയ്ക്കലിൽ യതീഷ് ചന്ദ്രയ്ക്ക് പകരം എസ്. മഞ്ജുനാഥ് എന്നിവർ ചുമതല വഹിക്കും.