1. അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിന് എതിരെ കെ.എം ഷാജി നൽകിയ അപ്പീൽ സുപ്റീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ എ.കെ സിക്റി, അശോക് ഭൂഷൺ, എം.ആർ ഷാ എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണം എന്ന് ഷാജിയുടെ അഭിഭാഷകൻ നാളെ കോടതിയിൽ ആവശ്യപ്പെടും. ജനപ്റതിനിധിയെ അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അധികാരം ഇല്ലെന്ന് ഹർജിയിൽ വാദം 2. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വർഗീയ പ്റചാരണം നടത്തി എന്ന് ചൂണ്ടിക്കാട്ടി ആണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്. കെ.എം ഷാജി നിയമസഭാ അംഗം അല്ലാതായി എന്ന് നിയമസഭാ സെക്റട്ടറി ഇന്ന് ഉത്തരവ് ഇറക്കിയിരുന്നു. അയോഗ്യനാക്കിയ സ്റ്റേ സുപ്റീംകോടതി നീട്ടാത്തതിനാൽ ഈ മാസം 24 മുതൽ ഷാജി എം.എൽ.എ അല്ലെന്ന് നിയമസഭാ സെക്റട്ടറി. നാളെ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ തത്ക്കാലം കെ.എം ഷാജിയ്ക്ക് പങ്കെടുക്കാൻ ആകില്ല. ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ആകില്ലെന്ന് നേരത്തെ സ്പീക്കർ പി.ശ്റീരാമകൃഷ്ണനും അറിയിച്ചിരുന്നു 3. ബി.ജെ.പി സംസ്ഥാന ജനറൽ സെക്റട്ടറി കെ. സുരേന്ദ്റന് ജയിൽ മാറാൻ അനുമതി. തിരുവനന്തപുരം സെൻട്റൽ ജയിലിലേക്ക് മാറാൻ അനുമതി നൽകി റാന്നി മജിസ്‌ട്റേറ്റ് കോടതി. തീരുമാനം, കെ. സുരേന്ദ്റന്റെ ആരോഗ്യ സ്ഥിതി പരിഗണിച്ച്. അതിനിടെ, കണ്ണൂരിൽ എസ്.പി ഓഫീസ് മാർച്ചിനിടെ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ കെ.സുരേന്ദ്റന് ജാമ്യം അനുവദിച്ച് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്റേറ്റ് കോടതി. ഫെബ്റുവരി 14ന് വീണ്ടും ഹാജരാകണം എന്ന് കോടതി നിർദ്ദേശം. എന്നാൽ ശബരിമലയിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ചാൽ മാത്റമേ സുരേന്ദ്റന് പുറത്തിറങ്ങാൻ സാധിക്കൂ 4. അതേസമയം, സുരേന്ദ്റൻ അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ അറസ്റ്റിൽ പ്റതിഷേധം ശക്തമാക്കി ബി.ജെ.പി. ക്ലിഫ് ഹൗസിലേക്ക് ബി.ജെ.പിയുടെ പ്റതിഷേധ മാർച്ച്. ഒരു കേസിൽ ജാമ്യം കിട്ടുമെന്ന് ഉറപ്പായപ്പോൾ തനിക്ക് എതിരെ പൊലീസ് മറ്റ് കള്ളക്കേസുകൾ എടുക്കുകയാണ് എന്ന് കെ. സുരേന്ദ്റൻ മാദ്ധ്യമങ്ങളോട്. തനിക്കു നേരെ പൊലീസ് നടത്തുന്നത് അടിയന്തരാവസ്ഥ കാലത്ത് പോലും ഇല്ലാത്ത തരത്തിലുള്ള മനുഷ്യാവകാശ ലംഘനം. തന്നെ കൂടൂതൽ കള്ള കേസുകളിൽ കുടുക്കാൻ ആണ് പൊലീസിന്റെ ശ്റമം.
മനുഷ്യാവകാശ പ്റവർത്തകർ വിഷയത്തിൽ ഇടപെടണം എന്നും കെ. സുരേന്ദ്റൻ. അതിനിടെ, ശബരിമലയിൽ നിരോധനാജ്ഞ നീട്ടണം എന്ന നിർദ്ദേശവുമായി പൊലീസ്. മണ്ഡലകാലം മുഴുവൻ നിരോധനാജ്ഞ വേണം. പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറി. 5. പി.കെ. ശശിയെ സസ്‌പെൻഡ് ചെയ്ത പാർട്ടി നടപടിയിൽ പാലക്കാട് ജില്ലാ നേതൃത്വത്തിന് അതൃപ്തി. ശശിക്ക് എതിരെ കടുത്ത നടപടി വേണ്ടെന്ന് പാർട്ടി ജില്ലാ സെക്റട്ടറി സംസ്ഥാന സമിതിയിൽ ആവശ്യപ്പെട്ടു. അതേസമയം, ശശിക്ക് എതിരായ പാർട്ടി നടപടി കേന്ദ്റ നേതൃത്വത്തിന്റെ കൂടി അറിവോടെ എന്ന് സൂചന. സ്ത്റീ വിരുദ്ധ നടപടി എടുത്തു എന്ന പരാതി ഉണ്ടാകരുത് എന്ന് സംസ്ഥാന ഘടകത്തിന് ദേശീയ ജനറൽ സെക്റട്ടറി സീതാറാം യെച്ചൂരി നിർദ്ദേശം നൽകിയിരുന്നു. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക ആരോപണ പരാതിയിൽ പി.കെ. ശശിയെ പാർട്ടി സസ്‌പെൻഡ് ചെയ്തത് ആറ് മാസത്തേക്ക്. 6. പാർട്ടി നേതാവിനോട് യോജിക്കാത്ത തരത്തിൽ ആയിരുന്നു പി.കെ. ശശി പെരുമാറിയത് എന്ന് സി.പി.എം വിശദീകരണം. ഇക്കാര്യം ബോധ്യപ്പെട്ടെന്നും നേതാക്കൾ. എം.എൽ.എയുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതരമായ വീഴ്ച എന്ന് അന്വേഷണ കമ്മിഷൻ അംഗം പി.കെ ശ്റീമതി. പാർട്ടിക്ക് ലഭിച്ചത് ഗുരുതര സ്വഭാവമുള്ള പരാതി. വിഭാഗീയത പാർട്ടി പരിശോധിച്ചിട്ടില്ല. ശശി ഉന്നയിച്ച ആരോപണങ്ങളും അന്വേഷിച്ചിട്ടില്ല. മാതൃകാപരമായ നടപടി ആണ് പാർട്ടി സ്വീകരിച്ചതെന്നും പ്റതികരണം. 7. പാർട്ടി നടപടിയിൽ തൃപ്തിയെന്ന് പരാതിക്കാരി. പരസ്യ പ്റതികരണങ്ങൾക്കില്ലെന്നും പരാതിക്കാരി പറഞ്ഞു. വനിതാ നേതാവിന്റെ പരാതിയിൽ പി.കെ. ശശിയുടെ വിശദീകരണം കേട്ട ശേഷമാണ് സി.പി.എം നടപടി. പാർട്ടി നിർദ്ദേശിക്കുന്ന എന്ത് അച്ചടക്ക നടപടിയും സ്വീകരിക്കാൻ തയ്യാർ എന്നും പാർട്ടി തന്റെ ജീവന്റെ ഭാഗം എന്നും പി.കെ ശശിയുടെ പ്റതികരണം. 8. മധ്യപ്റദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ബി.ജെ.പി അധികാരത്തിൽ എത്തുമെന്ന് ആവർത്തിച്ച് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. മൂന്ന് സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരമില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വിജയം പ്റധാനമന്ത്റി നരേന്ദ്റമോദിയുടെ ഔന്നത്യം ഉയർത്തും. അയോദ്ധ്യയിൽ രാമക്ഷേത്റം നിർമ്മിക്കുന്നതിൽ ബി.ജെ.പിയുടെ പ്റതിബദ്ധത ചോദ്യം ചെയ്യാൻ ആകില്ലെന്നും ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അമിത് ഷായുടെ പ്റതികരണം. 2019ൽ ബി.ജെ.പി വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തും. അയോദ്ധ്യയിസെ രാമ ക്ഷേത്റ നിർമ്മാണത്തിൽ കോടതിയിൽ നിന്ന് അനുകൂല പ്റതികരണം ഉണ്ടാകുമെന്നാണ് പ്റതീക്ഷ എന്നും അമിത് ഷാ വ്യക്തമാക്കി.
|