പത്തനംതിട്ട: സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ശബരിമലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 30വരെ നീട്ടി. പൊലീസിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെയും ആവശ്യപ്രകാരമാണ് നിരോധനാജ്ഞ നീട്ടാൻ കളക്ടറുടെ ഉത്തരവിട്ടത്. ശബരിമലയിൽക്രമസമാധാന പ്രശ്നങ്ങൾ തുടരുമെന്ന് റിപ്പോർട്ട് പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ഇന്ന് നിരോധനാജ്ഞ അവസാനിക്കാനിരിക്കെയാണ് നാല് ദിവസം കൂടി നീട്ടിയത്.