england-srilanka-cricket

മൂന്നാം ടെസ്റ്രിലും ജയം: ലങ്കയ്ക്കെതിരായ

പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇംഗ്ലണ്ടിന് 42 റൺസിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 3-0ത്തിന് തൂത്തുവാരി.കൊളംബോയിലെ സിൻഹള സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ ഇംഗ്ലണ്ടുയർത്തിയ 327 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ലങ്ക നാലാം ദിനമായ ഇന്നലെ 284 റൺസിന് ആൾഔട്ടാവുകയായിരുന്നു. മത്സരം അവസാനിക്കാൻ ഒരു ദിവസം കൂടെ ശേഷിക്കെയാണ് ലങ്കയുടെ ജയം. സ്കോർ:ഇംഗ്ലണ്ട് 336/10, 230/10. ശ്രീലങ്ക 240/10, 284 /10.

മത്സരത്തിന്റെ നാലാം ദിനമായ ഇന്നലെ 53/4 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ലങ്കയെ നാല് വിക്കറ്റ് വീതം നേടിയ മോയിൻ അലിയും ജാക്ക് ലീച്ചും ചേർന്നാണ് തകർത്തത്. ബെൻ സ്റ്രോക്സ് ഒരു വിക്കറ്റ് വീഴ്ത്ത്ത്തി. 86 റൺസെടുത്ത കുശാൽ മെൻഡിസാണ് ലങ്കയുടെ ടോപ്‌ സ്കോറർ. 65 റൺസെടുത്ത റോഷൻ ഡിസിൽവയും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.