ന്യൂഡൽഹി:ട്വന്റി-20 വനിതാ ലോകകപ്പ് സെമിയിൽ ഫോമിലുള്ള പരിചയ സമ്പന്നയായ താരം മിഥാലി രാജിനെ ഒഴിവാക്കിയതിനെ തുടർന്നുണ്ടായ വിവാദത്തിൽ ബി.സി.സി.ഐ ഇടപെട്ടു.
ഇന്നലെ മിഥാലിയും ഇന്ത്യൻ ടീമിന്റെ ക്യാപ്ടൻ ഹർമ്മൻപ്രീത് കൗറും ടീം മാനേജർ തൃപ്തി ഭട്ടാചാര്യയും ബി.സി.സി.ഐ സി.ഇ.ഒ രാഹുൽ ജൊഹ്രി, ജനറൽ മാനേജർ (ക്രിക്കറ്റ് ഓപ്പറേഷൻ) സാബാ കരിം എന്നിവരെ കണ്ട് കാര്യങ്ങൾ വിശദികരിച്ചു. മൂവരും ഒറ്രയ്ക്കൊറ്രയ്ക്കാണ് ബി.സി.സി.ഐ ഒഫീഷ്യൽസുമായി സംസാരിച്ചത്.
എന്നാൽ ഇവർ പറഞ്ഞ കാര്യങ്ങൾ എന്തൊക്കെയാണെന്നുള്ള വിവരം ബി.സി.സി.ഐ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇക്കാര്യം വെളിപ്പെടുത്താൻ രാഹുൽ ജൊഹ്രി വിസമ്മതിച്ചു. മൂവരും പറഞ്ഞ കാര്യങ്ങൾ ജൊഹ്രിയും കരിമും റിപ്പോർട്ടാക്കി ബി.സി.സി.ഐ ഇടക്കാല ഭരണ സമിതിക്ക് മുമ്പാകെ സമർപ്പിക്കും.ടീം കോച്ച് രമേഷ് പവാർ നാളെ ജൊഹ്രിയേയും കരിമിനെയും കണ്ടേക്കും.