കൊല്ലം: കിണറിന്റെ പാലത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച യുവാവ് കയറുപൊട്ടി കിണറ്റിൽ വീണ് മരിച്ചു. കൊല്ലം ആനക്കോട്ടൂരിൽ അഭിലാഷ് ഭവനിൽ ചന്ദ്രശേഖരൻ പിള്ളയുടെയും ഷൈലജയുടെയും മകൻ സി. അഭിലാഷ് (35)ആണ് മരിച്ചത്. അഭിലാഷിനെ വീട്ടിൽ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കിണറിന്റെ പാലത്തിൽ കയർ പൊട്ടിയത് കണ്ടത്. തുടർന്ന് കിണറ്റിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിൽ കഴുത്തിൽ കെട്ടിയ നിലയിൽ കയറിന്റെ ഭാഗവുമുണ്ടായിരുന്നു. ടി.വി മെക്കാനിക്കായിരുന്ന അഭിലാഷിന്റെ സംസ്‌കാരം നടത്തി. രശ്മിയാണ് ഭാര്യ.