harthal

മൂന്നാർ: സ്വകാര്യ ബസ് ജീവനക്കാരെ മർദ്ദിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്തവരെ റിമാൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് അടിമാലിയിൽ ചൊവ്വാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. ജനകീയ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.

കൊച്ചി -ധനുഷ്‌കോടി ദേശിയ പാതയിൽ അടിമാലി പത്താം മൈലിൽ ഇന്നലെ രാത്രി ആയിരുന്നു മർദ്ദിച്ച സംഭവം. അടിമാലി കോതമംഗലം റൂട്ടിലോടുന്ന സെന്റ് ആന്റണീസ് ബസിൽ കയറിയ സംഘം ഓടിക്കൊണ്ടിരുന്ന വണ്ടിയിൽവച്ച് ഡ്രൈവറെ മർദ്ദിച്ചെന്നായിരുന്നു ആരോപണം.