ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്.സി ഏകപക്ഷീയമായ ഒരു ഗോളിന് ഡൽഹി ഡൈനാമോസിനെ കീഴടക്കി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ജയം നേടി പോയിന്റ് ടേബിളിൽ ഒന്നാമതെത്താനും ബംഗളൂരുവിനായി. 7 മത്സരങ്ങളിൽ നിന്ന് 6 ജയമുൾപ്പെടെ 19 പോയിന്റാണ് ബംഗളൂരുവിനുള്ളത്. അതേസമയം കളിച്ച 9 മത്സരങ്ങളിൽ ഒരെണ്ണം പോലും ജയിക്കാനാകാത്ത ഡൽഹി ഡൈനാമോസ് 4 പോയിന്റുമായി അവസാനസ്ഥാനത്താണ്.
ഇന്നലെ ശ്രീകണ്ഠീരവ സ്റ്രേഡിയത്തിൽ മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കേ ഉദ്ധണ്ഡത സിംഗാണ് ബംഗളൂരുവിന്റെ വിജയഗോൾ നേടിയത്. 87-ാം മിനിറ്റിലാണ് ഉദ്ധണ്ഡത ബംഗളൂരുവിന്റെ വിജയഗോൾ നേടിയത്. മത്സരത്തിൽ ബാൾപൊസഷനിലും ഷോട്ടുകളിലും പാസുകളിലും ഇരുടീമും ഏറെക്കുറെ ഒപ്പത്തിനൊപ്പം തന്നെയായിരുന്നു.
ബംഗളൂരു ജേഴ്സിയിൽ നായകൻ സുനിൽ ഛേത്രിയുടെ 150-ാം മത്സരം ആയിരുന്നു ഇത്.
ഐ.എസ്.എല്ലിൽ ഇന്ന്
പൂനെ - നോർത്ത് ഈസ്റ്ര്