umabharathi

ന്യൂഡൽഹി : അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള അധികാരം ബി.ജെ.പിക്കില്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ അയോധ്യാ സന്ദർശനത്തെ അഭിനന്ദിക്കുന്നു. എന്നാൽ ശ്രീരാമൻ എല്ലാവരുടേതുമാണെന്നും ഉമാഭാരതി പറഞ്ഞു. രാമക്ഷേത്ര നിർമ്മാണം തന്റെയും സ്വപ്നമാണെന്നും ഉമാഭാരതി പറഞ്ഞു.

ബി.എസ്.പി, അകാലിദൾ എന്നീ പാർട്ടികളോട് രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണയ്ക്കണമെന്ന് ഉമാഭാരതി ആവശ്യപ്പെട്ടിരുന്നു. മോദി സർക്കാർ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് അയോദ്ധ്യ വിഷയം ഉയർത്തിക്കാണിക്കുന്നത് ഭരണപരാജയം മറച്ചു വയ്ക്കാനാണ് എന്നായിരുന്നു സമാജ് വാദി,​ ബി.എസ്.പി പാർട്ടികളുടെ ആരോപണം.