ജയറാം ചിത്രം ഗ്രാൻഡ്ഫാദറിൽ ദിവ്യപിള്ള നായികയാകും. ഫഹദ് ഫാസിലിന്റെ അയാൾ ഞാനല്ല, പൃഥ്വിരാജിന്റെ ഊഴം തുടങ്ങിയ ചിത്രങ്ങളിൽ നായികയായ ദിവ്യ മമ്മൂട്ടിയുടെ മാസ്റ്റർ പീസിൽ പൊലീസ് ഓഫീസറായും അഭിനയിച്ചിട്ടുണ്ട്.
അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ഗ്രാൻഡ്ഫാദറിൽ ജയറാമിനെ പ്രണയിക്കുന്ന പെൺകുട്ടിയുടെ വേഷമാണ് ദിവ്യ അവതരിപ്പിക്കുന്നത്.
കുട്ടനാടൻ മാർപാപ്പയ്ക്കു ശേഷം അച്ചിച്ച സിനിമാസിന്റെ ബാനറിൽ ഹസീഫ് ഹനീഫ്, മഞ്ജു ബാദുഷ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഷാനി ഖാദർ തിരക്കഥയും സംഭാഷണവും രചിക്കുന്നു.
സമീർ ഹഖ് ഛായാഗ്രഹണവും വിഷ്ണു മോഹൻ സിത്താര സംഗീത സംവിധാനവും നിർവഹിക്കും. റഹാ ഇന്റർ നാഷണൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കും. അടുത്ത മാസം ആലപ്പുഴയിൽ ഷൂട്ടിംഗ് തുടങ്ങും. പി.ആർ.ഒ: എ.എസ്. ദിനേശ്.