കാളിദാസ് ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അർജന്റീന ഫാൻസ് കാട്ടൂർക്കടവ് ഇരിങ്ങാലക്കുടയിലും, ഗിന്നസ് പക്രു ആദ്യമായി നിർമ്മിക്കുന്ന ഫാൻസി ഡ്രസ് ഗോവയിലും തുടങ്ങി.
ആട് 2ന്റെ വിജയത്തിന് ശേഷം മിഥുൻ ഒരുക്കുന്ന അർജന്റീന ഫാൻസ് കാട്ടൂർക്കടവ് ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് നിർമ്മിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. അശോകൻ ചെരുവിലിന്റെ ചെറുകഥ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ജോൺമന്ത്രിക്കലും മിഥുൻ മാനുവലും ചേർന്നാണ്. രൺദിവെ ഛായാഗ്രഹണവും ഗോപി സുന്ദർ സംഗീത സംവിധാനവും നിർവഹിക്കുന്നു.
പുതുമുഖ സംവിധായകൻ രഞ്ജിത്ത് സ്കറിയ സംവിധാനം ചെയ്യുന്ന ഫാൻസി ഡ്രസിൽ ഗിന്നസ് പക്രു തന്നെയാണ് നായകൻ.
സർവദീപ്ത പ്രൊഡക്ഷന്‍സ് എന്നാണ് പക്രു നിർമ്മാണ കമ്പനിക്ക് പേര് നൽകിയിരിക്കുന്നത്. സൈജു കുറുപ്പും ബിജുക്കുട്ടനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജിത്ത് സ്കറിയയും അജയ് കുമാറും ചേർന്നാണ് ഈ കോമഡി ത്രില്ലറിന് തിരക്കഥ രചിക്കുന്നത്. പ്രദീപ് നായർ ഛായാഗ്രഹണവും രതീഷ് വേഗ സംഗീത സംവിധാനവും നിർവഹിക്കുന്നു. എഡിറ്റിംഗ്: വി. സാജൻ. മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ഇളയരാജയിലും ഗിന്നസ് പക്രു നായകനായി എത്തുന്നുണ്ട്.