yanthiran

റി​ലീ​സി​ന് ​മു​മ്പ് 490​ ​കോ​ടി​ ​നേ​ടി​ ​കു​തി​ക്കു​ക​യാ​ണ് ​ര​ജ​നി​കാ​ന്ത് ​ചി​ത്രം​ 2.0.​ 543​ ​കോ​ടി​ ​മു​ത​ൽ​ ​മു​ട​ക്കു​ള്ള​ ​ചി​ത്രം​ ​അ​ഡ്വാ​ൻ​സ് ​ബു​ക്കിം​ഗ്,​ ​സാ​റ്റ​‌​ലൈ​റ്റ് ​റൈ​റ്റ് ​തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യാ​ണ് ​ഈ​ ​നേ​ട്ടം​ ​സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.​ ​ പ്രീ​റി​ലീ​സിം​ഗ് ​ബി​സി​ന​സി​ൽ​ ​ബാ​ഹു​ബ​ലി​ 2​ന്റെ​ ​റെ​ക്കാ​ഡാ​ണ് 2.0​ ​ത​ക​ർ​ത്ത​ത്.​ ​സാ​റ്റ്‌​ലൈ​റ്റ് ​അ​വ​കാ​ശ​ത്തി​ന് 120​ ​കോ​ടി​യും​ ​ഡി​ജി​റ്റ​ൽ​ ​അ​വ​കാ​ശ​ത്തി​ന് 80​ ​കോ​ടി​യും​ ​ല​ഭി​ച്ചു.​ ​വ​ട​ക്കേ​ ​ഇ​ന്ത്യ​യി​ലെ​ ​വി​ത​ര​ണ​ ​അ​വ​കാ​ശം​ 60​ ​കോ​ടി​ക്കും​ ​ആ​ന്ധ്ര​യി​ലേ​ത് 70​ ​കോ​ടി​ക്കും​ ​ക​ർ​ണാ​ക​ട​ത്തി​ലേ​ത് 25​ ​കോ​ടി​ക്കും​ ​കേ​ര​ള​ത്തി​ലേ​ത് 15​ ​കോ​ടി​ക്കു​മാ​ണ് ​വി​റ്റു​പോ​യ​ത്.​ ​ഇ​തു​കൂ​ടാ​തെ​ ​പ്രീ​ബു​ക്കിം​ഗി​ലൂ​ടെ​ 120​ ​കോ​ടി​ ​രൂ​പ​യും​ ​ല​ഭി​ച്ചു​ ​ക​ഴി​ഞ്ഞു.​ ​ലോ​ക​മെ​മ്പാ​ടും​ 10000​ ​സ്ക്രീ​നു​ക​ളി​ലാ​ണ് 2.0​ ​റി​ലീ​സ് ​ചെ​യ്യു​ക.​ ​ഇ​തോ​ടെ​ ​ഏ​റ്റ​വും​ ​കൂടുതൽ സ്ക്രീ​നു​ക​ളി​ൽ​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ ​ത​മി​ഴ് ​സി​നി​മ​ ​എ​ന്ന​ ​റെ​ക്കാ​ഡും​ 2.0​ ​സ്വ​ന്ത​മാ​ക്കും.