തറിയുടെയും തിറയുടെയും നാടാണ് കണ്ണൂർ. തെയ്യക്കോലങ്ങളായിരിക്കും കണ്ണൂർ എന്ന പേരുതന്നെ മനസിൽ കൊണ്ടുവരിക. തെയ്യങ്ങളുടെ നാടായ കണ്ണൂരിലേക്ക്..
ചരിത്രം
വാസ് കോഡ ഗാമ കേരളത്തിലെത്തിയ സമയത്ത് കണ്ണൂർ കോലത്തിരി രാജവംശത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു. നൗറ എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത് കണ്ണൂർ തുറമുഖമായിരുന്നു എന്ന് ചരിത്രാന്വേഷികൾ കരുതുന്നു.
പയ്യാമ്പലം കടപ്പുറം
പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ട പയ്യാമ്പലത്താണ് കേരളത്തിലെ പ്രശസ്തരായ പല വ്യക്തികളുടെയും ശവകുടീരങ്ങൾ. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ.ജി, കെ.ജി. മാരാർ, ഇ.കെ. നായനാർ, അഴീക്കോട്, ചടയൻ ഗോവിന്ദൻ മുതലായവർ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. കാനായി കുഞ്ഞുരാമന്റെ അമ്മയും കുഞ്ഞും എന്ന പ്രശസ്ത ശില്പം പയ്യാമ്പലം ബീച്ചിലാണ്.
മീൻകുന്ന് കടപ്പുറം
അഴീക്കോട് ഗ്രാമത്തിലാണിത്
കീഴുന്ന കടപ്പുറം
വെളുത്ത പൂഴി മണ്ണുള്ള കടപ്പുറം
മുഴപ്പിലങ്ങാട് കടപ്പുറം
ഏഷ്യയിലെ ഏറ്റവും വലിയ ബീച്ചാണിത്. കടപ്പുറത്തിന്റെ നീളം അഞ്ചു കി.മി ആണ്. അതിമനോഹരമായ ഇവിടെ വിനോദസഞ്ചാരത്തിന് പ്രശസ്തമാണ്. കടൽത്തിരത്തിനോട് ചേർന്ന് കാണുന്ന കാണപ്പെടുന്ന കരിമ്പാറകൾക്കിടയിൽ കല്ലുമക്കായ ധാരാളം കാണപ്പെടുന്നു.
പ്രധാന സ്ഥാപനങ്ങൾ
കേരള ഫോക്ലോർ അക്കാഡമി
മലബാർ കാൻസർ സെന്റർ
സെൻട്രൽ സ്റ്റേറ്റ് ഫാം (ആറളം)
കുരുമുളക് ഗവേഷണ കേന്ദ്രം
ക്ഷേത്രകലാ അക്കാഡമി (മാടായിക്കാവ്)
അപരനാമങ്ങൾ
തലശ്ശേരി - വടക്കേ മലബാറിന്റെ സാംസ്കാരിക സർക്കസിന്റെ കളിത്തൊട്ടിൽ മൂന്നു 'സി"കളുടെ (ക്രിക്കറ്റ്, കേക്ക്, സർക്കസ്)
പയ്യന്നൂർ - രണ്ടാം ബർദോളി
മയ്യഴിപ്പുഴ - ഇംഗ്ലീഷ് ചാനൽ
അന്നത്തെ പേരുകൾ
ധർമ്മപട്ടണം - ധർമ്മടം
വല്ലഭപട്ടണം - വളപട്ടണം
പെരുംചെല്ലൂർ - തളിപ്പറമ്പ്
പിണറായി
1939-ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടത് പിണറായി എന്ന ഗ്രാമത്തിലാണ്. മുഖ്യമന്ത്രി പിണറായിയുടെ ജന്മദേശം.
ഗാന്ധി മാവ്
സ്വാമി ആനന്ദതീർത്ഥന്റെ വിദ്യാലയമുറ്റത്ത് ഗാന്ധി 1934ൽ നട്ടമാവ്.
ആദ്യം
പ്രത്യേകതകൾ
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
മുത്തപ്പൻ എന്ന സ്വരൂപത്തെ ആരാധിക്കുന്ന ക്ഷേത്രം. തെയ്യം വഴിപാടായി നടത്തുന്ന ഏകക്ഷേത്രം. കെന്തോൻ പാട്ട്, കോതമൂരിയാട്ടം എന്നിവ ഇവിടെയുള്ള അനുഷ്ഠാന കലാരൂപങ്ങളാണ്.
പേര് വന്ന വഴി
കണ്ണന്റെ ഊര് കണ്ണൂരായെന്നും കാടാമ്പുഴ ഒഴുകിയ സ്ഥലം കണ്ണൂരായെന്നും കരുതപ്പെടുന്നു. കാനനൂർ എന്ന പേര് രേഖപ്പെടുത്തിയത് ഫ്രിയർ ജോർഡാനസ് എന്ന സഞ്ചരാരിയായിരുന്നു.
അറയ്ക്കൽ കൊട്ടാരം
അറയ്ക്കൽ രാജവംശത്തിന്റെ കൊട്ടാരം. 2005ൽ ഇവിടുത്തെ ദർബാർ ഹാൾ മ്യൂസിയമായി മാറി. രാജവംശത്തിന്റെ പൈതൃകവസ്തുക്കൾ ഇവിടെ സംരക്ഷിച്ചിരിക്കുന്നു.
മാപ്പിള ബേ
സെന്റ് ആഞ്ജലോ കോട്ടക്കടുത്തായി സ്ഥിതി ചെയ്യുന്ന മത്സ്യബന്ധന തുറമുഖം. ക്ഷേത്രത്തിന്റെയും കോട്ടയുടെയും അവശിഷ്ടങ്ങൾ ഇവിടെ കാണാം. മുൻപ് ഇത് പ്രധാന വാണിജ്യതുറമുഖമായിരുന്നു.
പൈതൽ മല
നിബിഡവനങ്ങളുള്ള ഈ മലയിൽ വിനോദസഞ്ചാരികൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. കോടമഞ്ഞാണ് വിടുത്തെ പ്രത്യേകത.
വളപട്ടണം പുഴ
കുപ്പം പുഴ
കർണാടകത്തിലെ പാടിനെൽക്കാവ് എന്ന വനമേഖലയിൽ നിന്നാരംഭിച്ച് അറബിക്കടലിൽ പതിക്കുന്നു. കേരളത്തിലെ ആഴം കൂടിയ നദി പഴയങ്ങാടി പുഴ, കിള്ളാനദി എന്നിവ മറ്റു പേരുകളാണ്.
രാമപുരം പുഴ
ഇരിങ്ങൽക്കുന്നിൽ നിന്നുത്ഭവിച്ച് അറബിക്കടലിൽ ചേരുന്നു. 19 കി.മീ മാത്രം നീളമുള്ള രാമപുരം പുഴയാണ് കടലിൽ പതിക്കുന്ന ചെറിയ നദി. ഏഴിമലയ്ക്കടുത്ത് വച്ച് പുഴ രണ്ടായി പിരിയുന്നു. ഒന്ന് പാലക്കാട് പുഴയാകുന്നു. മറ്റേ കൈവഴി പെരുമ്പ പുഴയിൽ ചേരുന്നു.
പഴശ്ശി അണക്കെട്ട്
കുയിലൂർ അണക്കെട്ട് എന്ന പേരും ഇതിനുണ്ട്. കുയിലൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഈ പേര് വന്നത്. പ്രധാന ജലസേചന പദ്ധതിയായ പഴശ്ശി അണക്കെട്ടിൽ നിന്നുള്ള ജലം കണ്ണൂർ ജില്ല, മാഹി എന്നിവിടങ്ങളിലെ കൃഷിക്ക് ഉപയോഗിക്കുന്നതിനായാണ് നിർമ്മിച്ചതെങ്കിലും കുടിവെള്ളം ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഈ അണക്കെട്ടിന്റെ ഒരു കര ഇരിട്ടി താലൂക്കിലെ കുയിലൂർ എന്ന പ്രദേശവും മറുകര തലശ്ശേരി താലൂക്കിലെ വെളിയമ്പ്രയുമാണ്.
പെരുമ്പ പുഴ
പെരുംപുഴ, പയ്യന്നൂർ പുഴ, വണ്ണാത്തിപുഴ എന്നീ പേരുകളിലറിയപ്പെടുന്നു. പയ്യന്നൂർ പട്ടണം ഇതിന്റെ കരയിലാണ്. കാല്ലായി കായലിലാണിത് പതിക്കുന്നത്.
അഞ്ചരക്കണ്ടി പുഴ
കണ്ണവം സംരക്ഷിത വനമേഖലയിൽ നിന്ന് തുടങ്ങി അറബിക്കടലിൽ ചേരുന്നു. രണ്ടായി പിരിഞ്ഞാണ് അറബിക്കടലിൽ പതിക്കുന്നത്. ഈ രണ്ട് പതസ്ഥാനങ്ങൾക്കിടയിലാണ് ധർമ്മടം ദ്വീപ് സ്ഥിതിചെയ്യുന്നത്.
മയ്യഴിപ്പുഴ
മയ്യഴിപ്പട്ടണത്തിന്റെ വടക്ക് ഭാഗത്തിലൂടെ ഒഴുകുന്നു. വയനാടൻ മലനിരകളിൽ നിന്നാരംഭിച്ച് അറബിക്കടലിൽ പതിക്കുന്നു.