പ്രൊഫസർ ഡിങ്കന്റെ ബാങ്കോക്കിലെ സെറ്റിൽ ദിലീപ് രണ്ടാം വിവാഹവാർഷികം ആഘോഷിച്ചു. സംവിധായകൻ രാമചന്ദ്രബാബു, തിരക്കഥാകൃത്ത് റാഫി എന്നിവർ അടക്കമുള്ള ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് കേക്ക് മുറിച്ച് നൽകിയായിരുന്നു ആഘോഷം.
കാവ്യയും മകൾ മഹാലക്ഷ്മിയും നാട്ടിലാണ്. 2016 നവംബർ 25നാണ് ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. ആഘോഷത്തിന്റെ വീഡിയോ ദിലീപ് സമൂഹിക മാദ്ധ്യമത്തിലൂടെ പങ്കുവച്ചു. നിരവധി ആരാധകർ താരദമ്പതികൾക്ക് ആശംസ അർപ്പിച്ചു.
ഡിങ്കന്റെ ചിത്രീകരണത്തിനായി ഡിസംബർ 5 വരെ ദിലീപ് ബാങ്കോക്കിൽ തുടരും. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക.