മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വിദേശയാത്രയ്ക്ക് അവസരം. നിക്ഷേപം വർദ്ധിക്കും. പുതിയ കരാർ ജോലി.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഇൗശ്വര പ്രാർത്ഥനകളാൽ വിജയം. മനസ്സമാധാനമുണ്ടാകും. പരീക്ഷണങ്ങളിൽ വിജയം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ദൂരയാത്രകൾ ചെയ്യും. യുക്തിയുക്തമായ സമീപനം. എതിർപ്പുകളെ അതിജീവിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അപകടത്തിൽ നിന്ന് രക്ഷപ്പെടും. നിയന്ത്രണങ്ങൾ ഒഴിവാക്കും. പഠനത്തിൽ പുരോഗതി.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അനാവശ്യചിന്തകൾ ഒഴിവാക്കും. വിശാല മനസ്ഥിതി ഉണ്ടാകും. പുതിയ ആത്മബന്ധം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സങ്കുചിത മനോഭാവം ഉപേക്ഷിക്കും. ദേവാലയ ദർശനം. എതിർപ്പുകൾ ഒഴിവാക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആത്മധൈര്യം വർദ്ധിക്കും. ആശ്വാസ വചനങ്ങൾ ശക്തിപകരും. യാത്രകൾ സഫലമാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
നേതൃത്വഗുണം. സാഹചര്യങ്ങൾ അനുകൂലമാകും. അസാധാരണ വ്യക്തികളെ കണ്ടുമുട്ടും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
അപേക്ഷകളിൽ തീരുമാനം. കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. കൂട്ടുകച്ചവടത്തിൽനിന്നും പിന്മാറും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
രോഗപീഡകളിൽ നിന്നും മോചനം. സുഹൃത്തിനെ സഹായിക്കും. ആത്മീയ പുരോഗതി.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കർമ്മമേഖലകളിൽ വിജയം. ജീവിതാഭിലാഷങ്ങൾ സഫലമാകും. ആശ്വാസം അനുഭവപ്പെടും
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആഗ്രഹസാഫല്യം. ഉദ്യോഗത്തിൽ ഉയർച്ച മത്സരങ്ങളിൽ വിജയം.