yatheesh-chandra

നിലയ്ക്കൽ: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഉൾപ്പെടെ പലരോടും മോശമായി പെരുമാറിയെന്ന ആക്ഷേപത്തിലൂടെ വിവാദ ഉദ്യോഗസ്ഥനായ എസ്.പി യതീഷ് ചന്ദ്ര യുവതീ പ്രവേശനത്തിനെതിരായ പ്രതിഷേധക്കാരെ 'ഇവൻമാർ' എന്ന് വിശേഷിപ്പിച്ചു. നിലയ്ക്കലിൽ ഇന്നലെ മാദ്ധ്യമങ്ങളെ കണ്ട യതീഷ് ചന്ദ്ര ശബരിമലയിൽ സ്ഥിതി ശാന്തമാണെന്നും 'നാളെ ഇവൻമാർ എന്തു ചെയ്യുമെന്നറിയില്ല' എന്നും പറഞ്ഞു.
ശബരിമലയിൽ നിലവിൽ ക്രമസമാധാന പ്രശ്നമില്ല. തീർത്ഥാടകർ ദർശനം നടത്തി തൃപ്തരായി തിരിച്ചുവരുന്നു. ഭക്തരുടെ എണ്ണം വർദ്ധിക്കുകയാണ്. തുടക്കത്തിലെ ചില പ്രശ്നങ്ങൾ കാരണം തീർത്ഥാടകരുടെ എണ്ണം കുറഞ്ഞു. ഇപ്പോൾ പ്രശ്നങ്ങളെല്ലാം മാറി. പൊലീസിന്റെയും സർക്കാരിന്റെയും പൂർണ നിയന്ത്രണത്തിലാണ് നിലയ്ക്കൽ. നിരോധനാജ്ഞ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ജില്ലാ ഭരണകൂടമാണ്.
തന്റെ ടീം ഈ മാസം 30വരെ നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടാകുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു.