തിരുവനന്തപുരം: താൻ ക്രിമിനൽ കുറ്റം ചെയ്തിട്ടില്ലെന്ന് പി.കെ.ശശി എം.എൽ.എ. പാർട്ടി കമ്മീഷന്റെ തീരുമാനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സദാചാര വിരുദ്ധമായി പെരുമാറിയെന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകയുടെ പരാതിയിൽ പി.കെ.ശശി യെ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്ന് 6മാസത്തേക്ക് സസ്പെന്റ് ചെയ്തിരുന്നു. തുടർന്നാണ് എം.എൽ.എയുടെ പ്രസ്താവന. പാർട്ടി കമ്മീഷൻ പറഞ്ഞ കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് വ്യക്തമാകും. കുറ്റം ചെയ്തിട്ടുണ്ടെന്ന് പാർട്ടിക്ക് ബോധ്യമായാൽ അത് അംഗീകരിക്കുമെന്നും പി.കെ ശശി പറഞ്ഞു. വിഭാഗീതയെ കുറിച്ച് മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടില്ല എന്നാൽ പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ടാവുമെന്നും എം.എൽ.എ വ്യക്തമാക്കി.
തന്റെ ജീവിതം പാർട്ടിക്ക് വേണ്ടി സമർപ്പിച്ചതാണ്. ജീവിതകാലം മുഴുവൻ കമ്മ്യൂണിസ്റ്റായി തുടരുകയും ചെയ്യും പി.കെ.ശശി പറഞ്ഞു. നിലവിൽ സി.പി.എം പാർട്ടിയുടെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ശശി. 6മാസത്തേക്ക് പാർട്ടി അംഗമല്ലെങ്കിലും നിയമസഭാംഗമായി തുടരാനും തടസ്സമില്ല.