പരസ്‌പരം എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് വിവേക് ഗോപൻ. സീരിയലിലെ സൂരജ് എന്ന കഥാപാത്രത്തിലൂടെ പ്രിയപ്പെട്ട മകനായും ഏട്ടനായും ഭർത്താവുമായെല്ലാം വിവേക് തിളങ്ങി. എന്നാൽ മിനിസ്‌ക്രീനിൽ മാത്രമല്ല ക്രിക്കറ്റിലും ബോഡിബിൽഡിംഗിലുമെല്ലാം താൻ ഒരു 'താരം' തന്നെയാണെന്ന് തെളിയിക്കുകയാണ് വിവേക്. ടെലിസീരിയൽ താരങ്ങളുടെ ക്രിക്കറ്റ് ടീമിലും വിവേക് മിന്നും താരമാണ്. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്റാറിലൂടെ കൂടുതൽ വിശേഷങ്ങൾ പങ്കുവയ്‌ക്കുകയാണ് വിവേക്.