reshmi-prakash

ബ്രിട്ടനിൽ താമസിക്കുന്ന രശ്മി പ്രകാശിന്റെ രണ്ടു പുസ്തകങ്ങൾ കോഴിക്കോടുള്ള ബാഷോ ബുക്സ് പ്രസാധനം ചെയ്തു. മഞ്ഞിന്റെ വിരിയിട്ട ജാലകങ്ങൾ എന്ന ശീർഷകത്തിൽ രണ്ടു നീണ്ട കഥകളും, ഏകം എന്ന പേരിൽ ഒരു കവിതാ സമാഹാരവുമാണ് പുസ്തകങ്ങൾ.

കഥകൾക്ക് ബെന്യാമിനും കവിതയ്ക്ക് കവിത ബാലകൃഷ്ണനും അവതാരിക എഴുതിയിരിക്കുന്നു. 'പല കവിതകളിലും മലയാളത്തിന്റെ മികച്ച കവികൾ പലരും ഇടപെട്ടു സ്വന്തം അടയാളമിട്ട സിനിമാ ഗാന പാരമ്പര്യം, പ്രമേയം കൊണ്ടും പദപ്രയോഗം കൊണ്ടും ഒളിവീശുന്നത് കാണാം. അതൊരു മോശം കാര്യമല്ല. ഇന്ന് മലയാളിയുടെ കാവ്യ ചരിത്രത്തിനു നിഷേധിക്കാനാകാത്ത ഒന്നാണ് ആ പാരമ്പര്യം' എന്ന് കവിത ബാലകൃഷ്ണൻ അവതാരികയിൽ എഴുതുന്നു.

കോട്ടയം സ്വദേശിയായ രശ്മി പ്രകാശ്, ചെമ്സ്‌ഫോര്ടിലെ NHS ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. പൊതു രംഗത്ത് പ്രവർത്തിക്കുന്ന രശ്മി ഓൺലൈൻ റേഡിയോ അവതാരക ആയും പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ് രാജേഷ്, മകൻ ആദിത്യ.