attack-on-nss-offices-con

ന്യൂയോർക്ക്:കേരളത്തിൽ എൻഎസ്എസ് കരയോഗ മന്ദിരങ്ങൾക്കുനേരെ സാമൂഹ്യവിരുദ്ധർ നടത്തുന്ന ആക്രമണങ്ങളിൽ ന്യൂയോർക്ക് നായർ ബനവലന്റ് അസ്സോസിയേഷൻ പ്രതിഷേധംരേഖപ്പെടുത്തി.

നവംബർ 17നു അസ്സോസിയേഷൻ സെന്ററിൽ പ്രസിഡന്റ് കരുണാകരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ എൻ.എസ്.എസ്. കരയോഗ മന്ദിരങ്ങൾക്ക്‌നേരെയുള്ള ആക്രമണങ്ങളിലും ചട്ടമ്പി സ്വാമികളുടെ പ്രതിമ തകർത്തതിലും ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നിലപാടെടുക്കണമെന്ന്‌യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു.

പരിപാവനമായ ശബരിമല സന്നിധാനത്ത് നാമം ജപിച്ച ഭക്തരെ അറസ്റ്റു ചെയ്യുന്നതിലും, ഭക്തർക്ക് ആവശ്യമായ കുടിവെള്ളം, ശുചിമുറി, ഭക്ഷണശാല, വാഹന സൗകര്യം എന്നിവ നിഷേധിക്കുന്നതിനെതിരെയുംയോഗം ശക്തമായ പ്രതിഷേധംരേഖപ്പെടുത്തി.