snake

കാറ്ററിംങ്ങ് സെന്ററും, വീടുമായി ചേര്‍ന്നിരിക്കുന്ന സ്ഥലത്ത് വിറക് കൂട്ടിയിട്ടിരിക്കുന്നു. അതിൽ ഒരു മൂർഖൻപാമ്പ്. സ്ഥലത്ത് എത്തിയ വാവയെ മൂർഖൻ പാമ്പ് എതിരേറ്റത് ഉഗ്രൻ ചീറ്റലോടെ. പിടികൂടാനായി വാവ അതിന്റെ വാലിൽ പിടിച്ചെങ്കിലും പിടികിട്ടിയില്ല. അത് വഴുതിമാറി തടിക്കിടയിലേക്ക് ഒളിച്ചു. 3 വയസുള്ള മൂർഖൻ,​ ചീറ്റലിന് ഒരു കുറവുമില്ല...തുടർന്ന്...

അതിനെ പിടികൂടിയതിനു ശേഷം യാത്ര തുടങ്ങിയ വാവയ്ക്ക് ഫർണീച്ചർ സ്ഥാപനത്തിന്റെ വർക്ക്‌ഷോപ്പിൽ പ്ലൈവുഡിനിടയിൽ ഒരു മൂർഖൻ പാമ്പ് ഇരിക്കുന്നു എന്ന് പറഞ്ഞ് കോള്‍ എത്തി. സ്ഥലത്ത് എത്തിയ വാവ പ്ലൈവുഡ് എടുത്ത് നോക്കിയപ്പോൾ അതാ ഇരിക്കുന്നു.. പക്ഷെ അത് ചേര ആയിരുന്നു.. ഇതിനിടയിൽ വാവയുടെ കണ്ണവെട്ടിച്ച് അത് കടന്ന് കളഞ്ഞു. ചേരയാണെങ്കിലും അതിനെ പിടികൂടണം എന്നാണ് അവിടെയുള്ള പണിക്കാരുടെ ആവശ്യം.. തുടർന്ന്.. കുറച്ച് നേരത്തെ തിരച്ചലിനൊടുവിൽ അതിനെ പിടികൂടി.. തുടർന്ന് വട്ടിയൂർക്കാവിൽ എത്തി എന്നാൽ വീട്ടുകാർ പറഞ്ഞ സ്ഥലത്ത് വാവയ്ക്ക് പാമ്പിനെ കണ്ടെത്താനായില്ല. തുടർന്ന് വാവ പറഞ്ഞ സ്ഥലത്ത് നിന്ന് മൂർഖനെ പിടികൂടുന്ന രസകരമായ കാഴ്ച കാണുക...