tanker

മുംബയ്: മുംബയിലെ വഡാലയിൽ ഓയിൽ ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ ഡ്രൈവർ മരിച്ചു. വഡാലയിലെ ഭക്തി പാർക്കിന് സമീപത്ത് രാത്രി പത്തോടെയായിരുന്നു അപടം. സംഭവത്തെ തുടർന്ന് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ അണച്ചു.

മെഥനോൾ നിറച്ചിരുന്ന ടാങ്കറാണ് പൊട്ടിത്തെറിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും ടാങ്ക‍ർ പൂർണ്ണമായും തീ പടർന്നിരുന്നു. ലോറിയിൽ വച്ച് തന്നെ ഡ്രൈവർ മരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയതായി അഗ്നിശമന സേന ഉദ്യോഗസ്ഥൻ എ.എച്ച്.സാവന്ത് വ്യക്തമാക്കി.