news-headlines

1. കീഴാറ്റൂരിൽ ദേശീയ പാത ബൈപ്പാസ് വയലിലൂടെ തന്നെ. ഭൂമിയുടെ രേഖകൾ ഹാജരാക്കാൻ ദേശീയപാതാ അതോരിറ്റിയുടെ വിജ്ഞാപനം. ഏറ്റെടുത്ത ഭൂമിയുടെ രേഖകളുമായി ഉടമകൾ ജനുവരി 11ന് ഉള്ളിൽ ഹാജരാകണം. ഇതോടെ ബദൽ സാധ്യത പരിശോധിക്കും എന്ന കേന്ദ്റത്തിന്റെ ഉറപ്പ് പാഴായി. കീഴാറ്റൂർ സന്ദർശിക്കും എന്ന കേന്ദ്റത്തിന്റെ ഉറപ്പും ഇതുവരെ നടപ്പായില്ല

2. കീഴാറ്റൂർ ബൈപ്പാസ് നിർമ്മാണം വിവാദം ആയത്, പദ്ധതിക്ക് എതിരെ സമരവുമായി വയൽ കിളികൾ രംഗത്ത് എത്തിയതോടെ. എന്നാൽ നിലപാടിൽ മാറ്റമില്ലെന്ന ഉറച്ച തീരുമാനത്തിൽ ആയിരുന്നു സംസ്ഥാന സർക്കാർ. സി.പി.എം സംസ്ഥാന സെക്റട്ടറി കോടിയേരി ബാലകൃഷ്ണൻ, മുഖ്യമന്ത്റി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ വയൽക്കിളി സമരത്തിന് എതിരെ പരസ്യമായി രംഗത്ത് എത്തിയിരുന്നു

3. മുൻ പൊലീസ് മേധാവി ടി.പി സെൻകുമാറിന് എതിരെ പുതിയ ആരോപണവുമായി സർക്കാർ ഹൈക്കോടതിയിൽ. ഐ.എസ്.ആർ.ഒ ചാരക്കേസിൽ പ്റതി ചേർക്കപ്പെട്ട നമ്പി നാരായണനെ പീഡിപ്പിക്കാൻ സെൻകുമാർ കൂട്ടു നിന്നു എന്ന് സത്യവാങ്മൂലം. സർക്കാരിന്റെ പുതിയ കുരുക്ക്, അഡ്മിനിസ്‌ട്റേറ്റീവ് ട്റിബ്യൂണലിലേക്കുള്ള തന്റെ നിയമനം സർക്കാർ വൈകിപ്പിക്കുന്നു എന്ന് കാണിച്ച് സെൻകുമാർ സമർപ്പിച്ച ഹർജിയ്ക്ക് മറുപടിയായി

4. നഷ്ട പരിഹാരം ആവശ്യപ്പെട്ടുള്ള നമ്പി നാരായണന്റെ പരാതിയിൽ ഏഴാം എതിർ കക്ഷിയായി സെൻകുമാറിനെ ചേർത്തിട്ടുണ്ട്. ഇ.കെ നയനാർ മന്ത്റി സഭയുടെ കാലത്ത് സർക്കാർ ഉത്തരവ് പ്റകാരം ചാരക്കേസ് പുനരന്വേഷിക്കാൻ നിയോഗിക്കപ്പെട്ടു എന്നതിന്റെ പേരിലാണ് സെൻകുമാറിനെ എതിർ കക്ഷി ആക്കിയിരിക്കുന്നത്. നേരത്തെ സെൻകുമാറിന് എതിരെ ചുമത്തിയ 3 കേസുകൾ അടിസ്ഥാനം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളിയിരുന്നു

5. അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിന് എതിരെ കെ.എം ഷാജി നൽകിയ അപ്പീൽ സുപ്റീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ.കെ സിക്റി, അശോക് ഭൂഷൺ, എം.ആർ ഷാ എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണം എന്ന് ഷാജിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെടും. ജനപ്റതിനിധിയെ അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അധികാരം ഇല്ലെന്ന് ഹർജിയിൽ വാദം

6. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വർഗീയ പ്റചാരണം നടത്തി എന്ന് ചൂണ്ടിക്കാട്ടി ആണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്. കെ.എം ഷാജി നിയമസഭാ അംഗം അല്ലാതായി എന്ന് നിയമസഭാ സെക്റട്ടറി ഇന്നലെ ഉത്തരവും ഇറക്കിയിരുന്നു. അയോഗ്യനാക്കിയ സ്റ്റേ സുപ്റീംകോടതി നീട്ടാത്തതിനാൽ ഈ മാസം 24 മുതൽ ഷാജി എം.എൽ.എ അല്ലെന്നും നിയമസഭാ സെക്റട്ടറി അറിയിച്ചു. അതിനാൽ ഇന്ന് ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ തത്ക്കാലം കെ.എം ഷാജിയ്ക്ക് പങ്കെടുക്കാൻ ആകില്ല

7. ശബരിമല വിവാദം കത്തിനിൽക്കെ നിയമസഭാ സമ്മേളനത്തിന് തുടക്കം. അന്തരിച്ച മഞ്ചേശ്വരം എം.എൽ.എ പി.ബി അബ്ദു റസാഖിന് അന്തിമോപചാരം അർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. റസാഖിന്റെ വിയോഗം തീരാ നഷ്ടം എന്ന് സ്പീക്കർ പി ശ്റീരാമകൃഷ്ണൻ. ജന ഹൃദയങ്ങളിൽ ഇടംപിടിച്ച നേതാവ് ആയിരുന്നു റസാഖ് എന്ന് മുഖ്യമന്ത്റി പിണറായി വിജയനും കഠിനാധ്വാനിയായ ജനസേവകൻ ആയിരുന്നു അദ്ദേഹം എന്ന് പ്റതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. വി.എസ് സുനിൽ കുമാർ, എം.കെ. മുനീർ തുടങ്ങി വിവിധ കക്ഷി നേതാക്കളും അബ്ദുൾ റസാഖിനെ അനുസ്മരിച്ചു

8. ഇന്നു മുതൽ ഡിസംബർ 13 വരെ നീണ്ടു നിൽക്കുന്ന സമ്മേളനം പ്റക്ഷുബ്ധം ആകും എന്ന് ഉറപ്പ്. ശബരിമല, കെ.ടി ജലീൽ, പി.കെ. ശശി വിഷയങ്ങൾ പ്റതിപക്ഷം സഭയിൽ ഉന്നയിക്കും. ഇതിനെ മറികടക്കാനുള്ള ആലോചനകളുമായി ഭരണപക്ഷവും സജീവമാണ്. നിലവിലുള്ള 13 ഓർഡിനൻസിന് പകരമുള്ള ബില്ലുകൾ നിയമസഭ പരിഗണിക്കും. നാളെ മൂന്ന് ബില്ലുകൾ ആണ് പരിഗണിക്കുക

9. ശബരിമലയിലെ പൊലീസ് നിയന്ത്റണങ്ങൾ, നടവരവ് കുറഞ്ഞത് തുടങ്ങിയ വിഷയങ്ങൾ ആവും ആദ്യ ദിവസങ്ങളിൽ സർക്കാരിന് എതിരെ പ്റതിപക്ഷം ഉയർത്തുക. കെ.ടി ജലീലിന് എതിരെ ഉയർന്ന ബന്ധു നിയമന വിവാദത്തിന് പുറമെ, പി.കെ. ശശിക്ക് എതിരെ പാർട്ടി നടപടി എടുത്തു എങ്കിലും ആ വിഷയവും പ്റതിപക്ഷം ആയുധമാക്കും. ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാടിനെ അംഗീകരിക്കാത്തത് ചൂണ്ടിക്കാട്ടി പ്റതിപക്ഷത്തെ നേരിടാൻ ആണ് സർക്കാർ നീക്കം

10. ശബരിമലയുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ആചാര സംരക്ഷണ സമിതി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികളിൽ ആണ് കോടതി വാദം കേൾക്കുക. ശബരിമലയിൽ ഇന്നെല ജഡ്ജിയെ തടഞ്ഞിരുന്നു എന്നും ഹർജിക്കാർ ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോൾ പ്റഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഭരണഘടനാ ലംഘനം എന്നും വാദം

11. എന്നാൽ ശബരിമലയിൽ പൊലീസ് പ്റകോപനം ഉണ്ടാക്കിയിട്ടില്ല എന്നും യഥാർത്ഥ ഭക്തർക്ക് നിയന്ത്റണം ഇല്ലെന്നും ആണ് സർക്കാർ നൽകിയ സത്യവാങ്മൂലം. അതിനിടെ ശബരിമലയിൽ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പട്ടിക സർക്കാർ പുറത്തുവിട്ടു. എസ്.പി യതീഷ് ചന്ദ്റയ്ക്ക് പകരം നിലയ്ക്കലിൽ എസ്. മഞ്ജു നാഥിനും സന്നിധാനത്ത് പ്റതീഷ് കുമാറിന് പകരം കറുപ്പസാമി ഐ.എ.എസിനും ആണ് ചുമതല