ന്യൂഡൽഹി: സി.എൻ.എൻ ന്യൂസ് 18 മാനേജിംഗ് എഡിറ്റർ ആർ.രാധാകൃഷ്ണൻ നായർ (54) അന്തരിച്ചു. ചികിത്സയിലിരിക്കെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. തിരുവനന്തപുരം സ്വദേശിയാണ് ആർ.രാധാകൃഷ്ണൻ നായർ. യുഎൻഐ, സി.എൻ.ബിസി എന്നീ മാദ്ധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് സിഎൻഎൻ ന്യൂസ്18 മാനേജിംഗ് എഡിറ്ററായി ചുമതലയേറ്റത്.
മൃതദേഹം ഉച്ചയ്ക്ക് 12 മണിമുതൽ 3മണി വരെ ഇന്ദിരാപുരത്തെ വസതിയിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ട് പോകും.