സി.പി.എമ്മിനെതിരെ കോൺഗ്രസും ബി.ജെ.പിയും ജനപക്ഷവും ഒന്നിച്ചപ്പോൾ പൂഞ്ഞാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം ജനപക്ഷത്തിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പി.സി.ജോർജിന്റെയും ബി.ജെ.പിയുടെയും അഭിപ്രായങ്ങളിലെ ഐക്യമാണ് പൂഞ്ഞാർ പഞ്ചായത്തിൽ സഫലമായത്. എന്നാൽ പൂഞ്ഞാറിലെ സിംഹം ബി.ജെ.പിയിലേക്കെത്തുന്നതിനെ കുറിച്ച് ഫേസ്ബുക്കിൽ എഴുതുകയാണ് മാദ്ധ്യമ പ്രവർത്തകയായ സുനിത ദേവദാസ്. പി.സി.ജോർജ് എത്തുന്നതോടെ ബി.ജെ.പിക്ക് വച്ചടി വച്ചടി കയറ്റമായിരിക്കുമെന്നും, ഇത്രേം മുട്ടൻ പണി ബി.ജെ.പിക്ക് കിട്ടുമെന്ന് കരുതിയില്ലെന്നും അവർ പരിഹസിക്കുന്നു.