കോട്ടയം: പാർക്കിംഗ് സ്ഥലത്തുനിന്ന് ബൈക്കുകൾ മോഷ്ടിച്ച് രൂപവും നിറവും മാറ്റി വില്പന നടത്തിവന്ന യുവാവ് പിടിയിൽ. പത്തനംതിട്ട മലയാലപ്പുഴ വട്ടത്തറ വിഷ്ണു വിൽസനെയാണ് (24) പത്തനംതിട്ട പൊലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പോസ്റ്റ് ഓഫീസ് റോഡിൽ പാർക്കുചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാർക്കിംഗ് പ്രദേശത്ത് സൂക്ഷിച്ചിരുന്ന വാഹനം ഇയാൾ മോഷ്ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ വഴി പ്രതിയെ തിരിച്ചറിയുകയായിരുന്നു. എസ്.ഐ.അനീസിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് വിഷ്ണുവിനെ പിടികൂടിയത്. മോഷ്ടിച്ച ബൈക്ക് നിറം മാറ്റിയ നിലയിൽ കണ്ടെത്തി.