oh-my-god

കൊട്ടാരക്കര സ്വദേശി കണ്ണനും ഭാര്യയുമാണ് ഈ ആഴ്ചത്തെ എപ്പിസോഡിലെ താരങ്ങൾ, ഒരു പ്രത്യേക പാക്കേജിന്റെ ഭാഗമായി ബോട്ടിംഗ് സവാരിക്ക് ഭാര്യയെ കൊണ്ടുവന്നത് കണ്ണനായിരുന്നു. കണ്ണനും ഭാര്യയും ബോട്ട് ഡ്രൈവറും ബോട്ടിംഗിനിടയ്ക്ക് ക്ഷേത്ര ദർശനത്തിൽ ദ്വീപ് പോലുള്ള സ്ഥലത്ത് എത്തിച്ചേരുമ്പോൾ 3 ഗുണ്ടകൾ ചാടി വീഴുന്നതാണ് പ്രോഗ്രാമിന്റെ തുടക്കം.

തുടർന്ന് ഭർത്താവിനെയും ഭാര്യയേയും ഗുണ്ടകൾ ഒരു സ്ഥലത്ത് പിടിച്ചിരുത്തി ഉപദ്രവിക്കാൻ ശ്രമിക്കുന്നതും പണം പിടിച്ചു വാങ്ങുന്നതും അതിൽ നിന്ന് രക്ഷപ്പെടാൻ ഭാര്യ നടത്തുന്ന രംഗങ്ങളാണ് ചിരിയരങ്ങ് തീർക്കുന്നത്. ഒളിക്യാമറക്കാഴ്ചകളിലൂടെ ചിരിയുടെ നിമിഷങ്ങൾ സമ്മാനിക്കന്ന ഓ മൈ ഗോഡ് വേറിട്ട ഒരു പ്രമേയമാണ് ഈ വാരം അവതരിപ്പിച്ചത്.