odiyan

ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിനു വേണ്ടിയുള്ള കടുത്ത കാത്തിരിപ്പ് ഡിസംബർ 14ന് അവസാനിക്കുകയാണ്. ഐ.എം.ഡി.ബിയുടെ ഏറ്റവും കൂടുതൽ പ്രതീക്ഷയുണർത്തുന്നതും കാത്തിരിക്കുന്നതുമായ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിക്കഴിഞ്ഞു ഒടിയൻ. സംവിധായകൻ ശ്രീകുമാർ മേനോനൊപ്പം തന്നെ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഹരികൃഷ്‌ണനും.

odiyan

ഒടിയൻ എന്ന ചിത്രത്തെക്കുറിച്ച് പറയുമ്പോൾ 'മോഹൻലാലിനെ നിങ്ങൾ എങ്ങനെയാണോ കാണാൻ ആഗ്രഹിക്കുന്നത് അതാവും ഒടിയൻ' എന്നായിരുന്നു ഹരികൃഷ്‌ണന്റെ പ്രതികരണം. ഓൺലൈൻ എന്റർടെയിൻമെന്റ് മാദ്ധ്യമമായ ഇന്ത്യ ഗ്ളിറ്റ്‌സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'മീശയും താടിയുമുള്ള മോഹൻലാലിന്റെ കട്ടഹീറോയിസമാകും പ്രേക്ഷകർക്ക് ചിത്രത്തിൽ കാണാൻ കഴിയുക.

odiyan

ഞാനും ശ്രീകുമാർ മേനോനും ഒരുമിച്ചു കണ്ട സ്വപ്‌നമാണ് ഒടിയൻ. ശ്രീകുമാർ എന്ന അസാധ്യനായിട്ടുള്ള പരസ്യ സംവിധായകൻ ഇത്രയും മികച്ച രീതിയിൽ തന്നെ ഒടിയൻ യാഥാർത്ഥ്യമാക്കുമെന്നും എല്ലാവർക്കും ഉറപ്പായിരുന്നു. എന്നാൽ കേട്ടകഥകളിലെ ഭീകരനല്ല താൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നതെന്ന് ഹരികൃഷ്‌ണൻ വ്യക്തമാക്കി. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം രസിക്കുന്ന തരത്തിലാണ് ഒടിയൻ ഒരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.