ശ്രീലങ്കയിലെ തമിഴ് പുലികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ ജീവിതം സിനിമയാകുന്നു. ജി വെങ്കട്ട് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വേലുപ്പിള്ള പ്രഭാകരനായെത്തുന്നത് ദേശീയ അവാർഡ് ജേതാവ് ബോബി സിംഹയാണ്. 'റേജിംഗ് ടൈഗർ' എന്നാണ് ചിത്രത്തിന്റെ പേര്. വേലുപ്പിള്ള പ്രഭാകരന്റെ ജന്മദിനമായ നവംബർ 26 നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്.
ഉനക്കുൾ നാൻ, ലൈറ്റ് മാൻ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജി.വെങ്കിടേഷ് കുമാർ. ശ്രീലങ്കൻ ആഭ്.ന്തര യുദ്ധം ആസ്പദമാക്കിയെടുത്ത വെങ്കിടേഷിന്റെ ആദ്യ ചിത്രം നീലം സി.ബി.എഫ്.സി നിരോധിച്ചിരുന്നു. കൂടാതെ രാജീവ് ഗാന്ധി വധത്തിന് കാരണക്കാർ എൽ.ടി.ടിയും വേലുപ്പിള്ള പ്രഭാകരനുമാണെന്നിരിക്കെ പുതിയ ചിത്രത്തിൽ വേലുപ്പിള്ള പ്രഭാകരനെ എങ്ങനെ അവതരിപ്പിക്കുമെന്ന സംശയത്തിലാണ് സിനിമാ ലോകം.
Congrats #BobbySimha for #RagingTiger movie. pic.twitter.com/uUZfK3PETg
— Premkumar Reloaded ver 2.0 (@premkumar_rpk) November 26, 2018