1. അഴീക്കോട് എം.എൽ.എ കെ.എം ഷാജിക്ക് താൽക്കാലിക ആശ്വാസം. നിയമസഭ അംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ അനുവദിച്ച് സുപ്റീംകോടതി. ജസ്റ്റിസ് എ.കെ സിക്റി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സ്റ്റേ അനുവദിച്ചത് ഉപാധികളോടെ. ഷാജിക്ക് നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാം, പക്ഷേ വോട്ട് ചെയ്യാനും ആനുകൂല്യങ്ങൾ കൈപ്പറ്റാനും സാധിക്കില്ല. ജനുവരിയിൽ അപ്പീൽ പരിഗണിക്കും വരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്.
2. സമ്പൂർണ്ണ സ്റ്റേ വേണം എന്ന ഷാജിയുടെ ആവശ്യം അനുവദിക്കാൻ ആകില്ല എന്ന് കോടതി വ്യക്തമാക്കി. ഷാജിയുടെ അപ്പീലിൽ നികേഷ് കുമാർ ഉൾപ്പെടെ മുഴുവൻ എതിർ കക്ഷികൾക്കും സുപ്റീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഷാജിയെ നിയമസഭാംഗം അല്ലാതാക്കി നിയമസഭ സെക്റട്ടറി ഇറക്കിയ ഉത്തരവും പിൻവലിക്കും. നാളെ സഭയിൽ എത്തും എന്ന് കെ.എം ഷാജി. നിയമസഭ സെക്റട്ടറി അടക്കം വൃത്തി കെട്ട രാഷ്ട്റീയം കളിച്ചു എന്നും പ്റതികരണം. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വർഗീയ പ്റചാരണം നടത്തി എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത് നവംബർ 9ന്
3. പൊലീസിന് എതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ഹൈക്കോടതി. ശബരിമലയിൽ ഹൈക്കോടതി ജഡ്ജിയെ പൊലീസ് അപമാനിച്ചെന്ന് കോടതി. ചില ഐ.പി.എസ് ഉദ്യോഗസ്ഥർ പൊലീസിന് ചീത്തപ്പേര് ഉണ്ടാക്കുന്നു. ഉദ്യോഗസ്ഥന്റെ പേര് പറയാൻ ആഗ്റഹിക്കുന്നില്ല. ജഡ്ജിയെ തടഞ്ഞതിന് സ്വമേധയാ കേസെടുക്കാൻ തുടങ്ങിയതാണെന്നും കോടതിയുടെ വിമർശനം
4. ശരണം വിളിച്ചത് കൊണ്ട് മാത്റം നിയമ വിരുദ്ധമായി കൂട്ടം കൂടി എന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷണം. ഹോട്ടലുകളും താമസ സൗകര്യങ്ങളും അടച്ചിടാനുള്ള പൊലീസ് നിർദ്ദേശം എന്തിനാണെന്നും കോടതിയുടെ ചോദ്യം. ശബരിമലയിൽ അക്റമം നടത്തിയവർക്ക് ക്റിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നു എന്ന് എ.ജി. സുപ്റീംകോടതി ഉത്തരവിന് എതിരെ സംസ്ഥാനത്തിന് നിലപാട് എടുക്കാൻ ആവില്ലെന്നും ഹൈക്കോടതിയിൽ എ.ജി
5. ശബരിമല വിഷയത്തിൽ സഹകരിച്ച് പ്റവർത്തിക്കാൻ പി.സി ജോർജ് എം.എൽ.എയും ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാലും തമ്മിൽ ധാരണ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്റീധരൻ പിള്ളയും പി.സി ജോർജും തമ്മിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ആണ് ധാരണ. നേരത്തെ ശബരിമയിൽ സ്ത്റീ പ്റവേശനത്തെ എതിർത്ത് പി.സി ജോർജ് രംഗത്ത് വരികയും നാമജപ പ്റതിഷേധങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. കൂടാതെ പൂഞ്ഞാർ പഞ്ചായത്തിൽ ബി.ജെ.പിയുമായി സഹകരിക്കാൻ ജനപക്ഷം പാർട്ടി തീരുമാനിക്കുകയും ചെയ്തിരുന്നു
6. ക്ഷേത്റങ്ങളിൽ നട വരവ് കുറയ്ക്കുക എന്നത് ബി.ജെ.പിയുടെ പ്റഖ്യാപിത ലക്ഷ്യം എന്ന് ശോഭാ സുരേന്ദ്റൻ. ദേവസ്വം ബോർഡിന്റെ ഒരു ക്ഷേത്റങ്ങളിലും കാണിക്ക ഇടരുത് എന്ന് ഭക്തർക്ക് നിർദ്ദേശം നൽകി എന്നും ശോഭാ സുരേന്ദ്റൻ പറഞ്ഞു. കാണിക്ക ഇടുന്ന ഭക്തരോട് നീതി പൂർവ്വമായ സമീപനം സർക്കാരിന് ഇല്ലാത്തത് കൊണ്ടാണ് ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. പൊലീസിനെ നേരിടാൻ പരിശീലനം ലഭിച്ച ആർ.എസ്.എസ് അംഗങ്ങളെ രംഗത്തിറക്കും എന്നും ശോഭാ സുരേന്ദ്റൻ
7. പൊലീസ് കസ്റ്റഡിയിൽ തന്നെ അപായപ്പെടുത്താൻ ശ്റമിക്കുന്നു എന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്റട്ടറി കെ. സുരേന്ദ്റൻ. കടുത്ത ആരോഗ്യ പ്റശ്നങ്ങൾ ഉണ്ടായിട്ടു പോലും ഇന്നലെ രാത്റി തന്നെ കോഴിക്കോട് നിന്ന് കൊട്ടാരക്കരയിലേക്ക് കൊണ്ടു വരാൻ ശ്റമിച്ചു എന്നും സുരേന്ദ്റൻ ആരോപിച്ചു. ഓരോ നിമിഷവും തിരുവനന്തപുരത്ത് നിന്ന് വിളിച്ച് പൊലീസിന് നിർദ്ദേശം നൽകുന്നുണ്ട് എന്നും സുരേന്ദ്റൻ മാദ്ധ്യമങ്ങളോട് പറഞ്ഞു
8. ജമ്മു കാശ്മീരിലെ കുൽഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. 2 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ജില്ലയിലെ റെഡ്വാനി മേഖലയിൽ അർധ രാത്റിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ 5 മണിക്കൂറോളം നീണ്ടു. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉള്ളതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം നടത്തിയ പരിശോധനക്കിടെ ഭീകരർ വെടി ഉതിർക്കുകയായിരുന്നു
9. നോട്ട് നിരോധനം കാർഷിക മേഖലയുടെ നട്ടെല്ല് തകർത്തെന്ന റിപ്പോർട്ട് തിരുത്തി കേന്ദ്റ കാർഷിക മന്ത്റാലയം. കഴിഞ്ഞ ആഴ്ച പാലർമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിച്ച റിപ്പോർട്ട് തിരുത്തിയാണ് മന്ത്റാലയം പുതിയ റിപ്പോർട്ട് സമർപ്പിച്ചത്. ചൊവ്വാഴ്ച ചേർന്ന് കമ്മിറ്റിയിലാണ് പുതിയ റിപ്പോർട്ട് അവതരിപ്പിച്ചത്. 500, 1000 ഇന്ത്യൻ രൂപയുടെ നിരോധനവും അനന്തരഫലവും എന്ന തലക്കെട്ടോടു കൂടിയാണ് മന്ത്റാലയത്തിന്റെ റിപ്പോർട്ട്
10. അമ്മയും മകനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ പറയുന്ന ടൊവിനോ ചിത്റം എന്റെ ഉമ്മാന്റെ പേര് ഡിസംബർ 21ന് തീയേറ്ററുകളിൽ എത്തും. ചിത്റത്തിന്റെ ഡബ്ബിങ് വേളയിലെ ചിത്റം ഇൻസ്റ്റഗ്റാമിലൂടെ പങ്കു വച്ച് നടൻ ടൊവിനോ തന്നെ ആണ് റിലീസിംഗ് തീയതി അറിയിച്ചത്. നവാഗതനായ ജോസ് സെബാസ്റ്റ്യൻ കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്റത്തിൽ ഹമീദ് എന്ന കച്ചവടക്കാരനെ ആണ് ടൊവിനോ അവതരിപ്പിക്കുക. ടൊവിനോയുടെ ഉമ്മ വേഷത്തിൽ ഉർവ്വശി ആണ് എത്തുക
11. ബോളിവുഡിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്റമായ തഗ്സ് ഓഫ് ഹിന്ദോസ്ഥാന്റെ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു എന്ന് നടൻ അമീർ ഖാൻ. യാഷ് രാജ് ഫിലിംസ് നിർമ്മിച്ച സുപ്പർ താര ചിത്റം പ്റേക്ഷകരെ നിരാശയിലാക്കി എന്നാണ് പൊതു വിലയിരുത്തൽ. ആമീർ ഖാൻ - അമിതാഭ് ബച്ചൻ കൂട്ടുകെട്ടിൽ ഉണ്ടായ ചിത്റം പ്റതീക്ഷിച്ച വിജയം നൽകാത്തതിൽ നിരവധി പേർ വിമർശനം ഉന്നയിച്ചതോടെ ആണ് താരത്തിന്റെ പ്റതികരണം