muhammadali

കാസർകോട്: തൃശൂർ തോയക്കാവ് വെങ്കിടങ്ങിലെ ഇ.കെ.മുഹമ്മദലി (24) മുംബയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് വീണു മരിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കളനാട് തുരങ്കത്തിനടുത്താണ് അപകടം. മുംബയിൽ വെബ് ഡിസൈനറായിരുന്നു. അവധി കഴിഞ്ഞ് മുംബെ സ്വദേശിനിയായ ഭാര്യ താഹിറയ്ക്കൊപ്പം നേത്രാവതി എക്സ്‌പ്രസിൽ കയറിയതായിരുന്നു. തിങ്കളാഴ്ച ഇവരുടെ ഒന്നാം വിവാഹ വാർഷികമായിരുന്നു.

അബ്ദുൾഖാദർ - ബാനു ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റിഹാൻ, യാസർ, ഷാനവാസ്. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.