north-sentinel

ന്യൂഡൽഹി: ആൻ‌ഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിത്തിലെ സെന്റിനലിൽ കൊല്ലപ്പെട്ട യു.എസ്. പൗരൻ ജോൺ ചൗവിന്റെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ഉപേക്ഷിക്കണവെന്ന് ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടന. സർവെെവൽ ഇന്റർനാഷണൽ എന്ന സംഘടനയാണ് ഈ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

സെന്റിനൽ ദ്വീപ് നിവാസികളുമായി ഏറ്രുമുട്ടിയാൽ ഇരുകൂട്ടർക്കും ദോഷം മാത്രമെ ഉണ്ടാകുമെന്നും സംഘടനയുടെ ഡയറക്ടർ സ്റ്റീഫൻ കോറി വാർത്താക്കുറിപ്പിൽ അറിയിച്ചു. മ‌ൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. ദ്വീപിലേക്ക് ചൊവ്വാഴ്ച രാവിലെയും ബോട്ട് അയച്ചിരുന്നു. ജോണിന്റെ മൃതദേഹം കിടക്കുന്ന സ്ഥലം ഏകദേശം കണ്ടെത്തിയിട്ടിണ്ട്. എന്നാൽ അവിടെ നിരീക്ഷിക്കാൻ മാത്രമെ രക്ഷാപ്രവർത്തകർക്ക് കഴിയുന്നുള്ളു.

ജോണിന്റെ മ‌ൃതദേഹം ദിവസങ്ങളായി അവിടെ കിടക്കുകയാണ്. സെന്റനിലീസ് ദ്വീപ് നിവാസികളെപ്പോലെ മൃതദേഹത്തെയും വെറുതെ വിടണം. അവരെ ഉപദ്രവിക്കരുത്. ഒരു പക‌ർച്ചവ്യാധിയോ മറ്റോ ദ്വീപിലെത്തിയാൽ ആ വംശം തന്നെ ലോകത്ത് നിന്ന് തുടച്ചുനീക്കപ്പെടും- സ്റ്റീഫൻ കോറി കൂട്ടിച്ചേ‌ർത്തു.

ചൗവിന്റെ മൃതദേഹം തിരിച്ചെടുക്കാനുള്ള ഇന്ത്യയുടെ ശ്രമം താൽക്കാലികമായി അവസാനിപ്പിച്ചു. ഗോത്രവർഗക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് നടപടിയെന്ന് മുതിർന്ന് വക്താവ് ബി.ബി.സിയോട് വ്യക്തമാക്കി.