pix

കൊച്ചി: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഇന്ത്യൻ ഓഹരി സൂചികകളും രൂപയും ഇന്നലെ നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കി. സെൻസെക്‌സ് 159 പോയിന്റുയർന്ന് 35,513ലും നിഫ്‌റ്റി 57 പോയിന്റ് നേട്ടവുമായി 10,685ലുമാണ് വ്യാപാരാന്ത്യത്തിലുള്ളത്. ഇൻഫോസിസ്, ബജാജ് ഫിൻസെർവ്, ഗെയിൽ, ടി.സി.എസ്., ഭാരത് പെട്രോളിയം എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ കമ്പനികൾ. യെസ് ബാങ്ക്, ഹീറോ മോട്ടോകോർപ്പ്, സൺഫാർമ എന്നിവയാണ് നഷ്‌ടം നേരിട്ട പ്രമുഖർ.

ക്രൂഡോയിൽ വിലയിടിവും ഡോളർ വൻതോതിൽ വിറ്റുമറിച്ച കയറ്റുമതിക്കാരുടെ നീക്കവുമാണ് രൂപയ്‌ക്ക് ഇന്നലെ നേട്ടമായത്. ഡോളറിനെതിരെ പത്തു പൈസ മുന്നേറി 70.77ലാണ് രൂപ ഇപ്പോഴുള്ളത്. തിങ്കളാഴ്‌ച ഡോളറിനെതിരെ രൂപ 18 പൈസയുടെ നഷ്‌ടം നേരിട്ടിരുന്നു.